All Categories

Uploaded at 2 months ago | Date: 09/02/2024 18:19:49

പറവൂർ ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ വാർഷികവും ഗണിതപാർക്ക് ഉൽഘാടനവും നടന്നു. ഗണിത പാർക്ക് ഉൽഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ ബീനാ ശശിധരൻ നിർവ്വഹിച്ചു. വാർഷികാഘോഷം എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ഷാജി ഇടപ്പിള്ളി ഉൽഘാടനം ചെയ്തു. സർവ്വീസിൽ നിന്നും വിരമിക്കുന്ന കെ. ലൗലി ഗബ്രിയേൽ, പ്രീത. പി.പി,സുരേഷ് സി.എ. എന്നീ അദ്ധ്യാപകർക്ക് യാത്രയയപ്പ് നൽകി. പാഠ്യ, പാഠ്യേതര രംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിന്ദു ഡി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അനുവട്ടത്തറ, പി.പി.എ. പ്രസിഡൻ്റ് സാദത്ത്.കെ.എ , പറവൂർ എ. ഇ. ഒ സി.എസ്.ജയദേവൻ, പ്രധാന അദ്ധ്യാപിക വി.കെ. സലില, പി.ടി.എ. വൈസ് പ്രസിഡൻ്റ് ബൈജു വിവേകാനന്ദൻ,സീമ.എം.എൻ, ജിജി പി ബാലു കൃഷ്ണൻ, ബബിത പി.കെ, ജാക്വിലിൻ കെ. കൊറയ, ശ്രീജ ടി.എൻ. അമാന ഫാത്തിമ ഷെമീർ. എന്നിവർ സംസാരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.