All Categories

Uploaded at 2 years ago | Date: 11/09/2021 20:35:30

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സി​നെ​തി​രാ​യ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​ൽ സി​പി​ഐ ദേ​ശീ​യ നേ​താ​വ് ആ​നി രാ​ജ​യെ പി​ന്തു​ണ​ച്ച സി​പി​ഐ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ജ​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.

ദേ​ശീ​യ സെ​ക്ര​ട്ട​റി​യാ​യാ​ലും ചെ​യ​ർ​മാ​നാ​യാ​ലും പാ​ർ​ട്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്ക​രു​തെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന​യെ അ​നു​കൂ​ലി​ച്ച് ഡി. ​രാ​ജ ന​ട​ത്തി​യ പ്ര​തി​ക​ര​ണം ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടീ​വി​ന്‍റെ തീ​രു​മാ​ന​മ​ല്ല. ആ​നി രാ​ജ​യു​ടെ പ്ര​സ്താ​വ​ന ദേ​ശീ​യ എ​ക്സി​ക്യു​ട്ടീ​വ് ത​ള്ളി​യ​താ​ണ്. പാ​ർ​ട്ടി മാ​ന​ദ​ണ്ഡം ലം​ഘി​ച്ചാ​ൽ ആ​രാ​യാ​ലും വി​മ​ർ​ശി​ക്ക​പ്പെ​ടും.

സം​സ്ഥാ​ന​ത്തെ കാ​ര്യം പ​റ​യു​ന്പോ​ൾ സം​സ്ഥാ​ന ഘ​ട​ക​ത്തോ​ട് അ​ഭി​പ്രാ​യം തേ​ട​ണം. ഇ​താ​ണ് നി​ല​വി​ലു​ള്ള മാ​ന​ദ​ണ്ഡം. അ​ത് ലം​ഘി​ക്ക​പ്പെ​ട്ടു. യു​പി​യി​ലെ പോ​ലീ​സ​ല്ല കേ​ര​ള​ത്തി​ലു​ള്ള​ത്. ഡി. ​രാ​ജ​യ്ക്ക് അ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ല. പാ​ർ​ട്ടി മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ചാ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണെ​ങ്കി​ലും വി​മ​ർ​ശി​ക്കും. പാ​ർ​ട്ടി ചെ​യ​ർ​മാ​നാ​യി​രു​ന്ന എ​സ്.​എ ഡാ​ങ്കേ​യെ വി​മ​ർ​ശി​ച്ച പാ​ർ​ട്ടി​യാ​ണ് സി​പി​ഐ എ​ന്നും കാ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.