All Categories

Uploaded at 3 months ago | Date: 26/01/2024 15:39:38



പറവൂർ ഉപജില്ല എച്ച് എം ഫോറം

യാത്രയയപ്പ് സമ്മേളനം

പറവൂർ :  പറവൂർ ഉപജില്ലയിൽ സർവീസിൽനിന്നും ഈ വർഷം വിരമിക്കുന്ന ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി എസ് ജയദേവനുൾപ്പെടെ വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകർക്കും മറ്റ് അധ്യാപകർക്കും എച്ച് എം ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

എച്ച് എം ഫോറം കൺവീനർ കെ ആർ ബിനു അധ്യക്ഷം വഹിച്ചു. എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം മുഖ്യപ്രഭാഷണം നടത്തി. പറവൂർ നഗരസഭ വൈ: ചെയർമാൻ എം ജെ രാജു , പറവൂർ ഉപജില്ല ബി പി സി
കെ എസ് പ്രേംജിത്ത്, ഉപജില്ല ഓഫീസ് സീനിയർ സൂപ്രണ്ട് ജോബി തോമസ്,ഡയറ്റ് ഫാക്കൽറ്റി എം എസ് മായ, പാലിയം ഗവൺമെൻ്റ് എച്ച് എസ് എസ് പ്രധാനാധ്യാപകർ എ എ അജയൻ, മുൻ ബി പി സി  എൻ എ ശ്രീകുമാർ, എച്ച് എം ഫോറം ജോ : കൺവീനർ കെ ജെ നീന, ഉപജില്ല എക്സിക്യൂട്ടിവ് മെമ്പർ കെ ബി സാബു എന്നിവർ സംസാരിച്ചു.

സർവീസിൽ നിന്നും വിരമിക്കുന്നവർക്ക് എച്ച് എം ഫോറം ഉപഹാരങ്ങൾ നൽകി ആദരിച്ചു

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.