All Categories

Uploaded at 1 year ago | Date: 02/11/2022 12:33:37

കഥ
-----------------------
അവതാരങ്ങൾ
by
ഉണ്ണി വാരിയത്ത് 

     പുരാണകഥാപാത്ര ങ്ങൾ ഇപ്പോഴും അവതരിക്കാറുണ്ടെന്ന് അയാൾ പറയുമ്പോൾ ആരും വിശ്വസിച്ചില്ല.
     " വല്ല നാടകത്തിലുമായിരിക്കും! അല്ലെങ്കിൽ, സിനിമയിൽ! അതുമല്ലെങ്കിൽ, സ്വപ്നത്തിൽ!"
     അങ്ങനെയൊക്കെയായിരുന്നു അവരുടെ പ്രതികരണങ്ങൾ. 
     അയാൾ വിശദീകരിച്ചു: " കണ്ടിട്ടില്ലേ ഇവിടെ രാവണന്മാരെ, കീചകന്മാരെ, ദുര്യോധനന്മാരെ, ദുശ്ശാസനന്മാരെ, ശകുനിമാരെ, മന്ഥരമാരെ, കൈകേയിമാരെ...?"
അങ്ങനെ എത്രയോ ദുഷ്ടകഥാപാത്രങ്ങൾ അവതരിച്ചു കൊണ്ടേയിരിക്കുന്നു സമൂഹത്തിൽ. അപ്പോൾ, നല്ല കഥാപാത്രങ്ങൾ എവിടെ എന്ന ചോദ്യം വരും. തങ്ങളെപ്പോലെ നല്ലവരാകാൻ അവർ മനുഷ്യർക്ക്‌ അവസരം നൽകിയിരിക്കയാണല്ലോ " 
                  *****

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.