മതിലകം -കഴുവിലങ്ങ് എകെജി ക്ലബ്ബിന് സമീപം താമസിക്കുന്ന പരേതനായ കണിയത്ത് കുമാരൻ ഭാര്യ ദേവകി (100) നിര്യാതയായി .
നൂറാം വയസ്സിൽ തന്റെ അവസാന വോട്ടുചെയ്താണ് ദേവകി വിടചൊല്ലിയത് . 85 വയസ്സിനുമേൽ പ്രായമുള്ളവരെ വീട്ടിലെത്തിവോട്ടു ചെയ്യിക്കുന്ന സംവിധാനത്തിൽ രണ്ടുദിവസം മുമ്പ് നൂറാം വയസുകാരി തന്റെ അവസാന വോട്ട് രേഖപ്പെടുത്തിയിരുന്നു.
മക്കൾ: ശ്രീനിവാസൻ, ചന്ദ്രശേഖരൻ, കാർത്തികേയൻ, ശങ്കരനാരായണൻ, ഉണ്ണികൃഷ്ണൻ, അനിൽകുമാർ. മരുമക്കൾ: സരള,പ്രീതി, സാവിത്രി, ശ്യാമള, സീമ.
.
Death
SHARE THIS ARTICLE