All Categories

Uploaded at 2 years ago | Date: 03/11/2021 14:17:36

കിൻഡർ ഫോർ കിൻഡർ ഉപരിപഠന  സ്ക്കോളർഷിപ്പുകൾ നൽകി.

കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ശ്രീ.ജോയ് ആനി തോട്ടിൽ  ഉദ്ഘാടനം  ചെയ്ത് കൊണ്ട് ഉപരി പഠന സ്കോളർഷിപ്പുകൾ നൽകി.

  രാജഗിരി ഔട്ട് റീച്ച്, ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്‌ കോ ഓഡിനേറ്റർ  ശ്രീ.രഞ്ജിത്ത്.  ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ വൊ സാർഡ്.ഡയറക്റ്റർ ഡോ.ഫാ.ജോസ് ആൻറണി CMl അദ്ധ്യക്ഷത വഹിച്ചു. കിൻഡർ ഫോർ കിൻഡർ, കേളി സ്വിറ്റ്സർലണ്ടും

 രാജഗിരി ഔട്ട് റിച്ചും  ചേർന്ന് കഴിഞ്ഞ 8 വർഷങ്ങളായി 240 വിദ്യാർത്ഥികൾക്ക് ഉപരി പഠന സ്കോളർഷിപ്പുകൾ  നൽകിയിട്ടുണ്ട്.  കട്ടപ്പന, കുമളി പ്രദേശത്തെ  വിദ്യാർത്ഥികൾക്ക്  കിൻഡർ ഫോർ കിൻഡർ കേളി സ്വിറ്റ്സർലാൻഡ്  21  സ്കോളർഷിപ്പുകൾ നവംബർ 3ന് നടന്ന ചടങ്ങിൽ  നൽകി. വൊ സാർഡ് ഹയർ എഡ്യൂക്കേഷൻ സ്കോർളർഷിപ്പ് കോ ഓർഡിനേറ്റർ ശ്രീ.ജോസ് വടക്കേൽ സ്വാഗതം പറഞ്ഞ  ചടങ്ങിൽ ശ്രീ.ജോഷിൻ തോമസ് നന്ദിയും സിസ്റ്റർ അനുപമ, സിസ്റ്റർ ലിസ്സ് മരിയ എന്നിവർ ആശംസകളും പറഞ്ഞു. വിവിധ ഫൗണ്ടേഷനുകളുടെ സഹായത്തോടെ 1500 വിദ്യാർത്ഥികൾക്ക് രാജഗിരി ഔട്ട് റീച്ച് 2002 മുതൽ  ഉപരിപഠന  സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.