All Categories

Uploaded at 2 months ago | Date: 14/05/2024 14:47:32

മതിലകം ചങ്ങാതിക്കൂട്ടം കലാസാഹിത്യ സമിതി ഇരിങ്ങാലക്കുടയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രിൻ്റ്ഹൗസ് പ്രസിദ്ധീകരിച്ച മനോജ് വള്ളിവട്ടത്തിൻ്റെ 'ഒറ്റയ്ക്ക് പറക്കുന്ന പക്ഷികൾ' എന്ന കഥാസമാഹാരത്തിൻ്റെ പ്രകാശനം 04-05-2024 വൈകീട്ട് 3 മണിക്ക്
ഇരിഞ്ഞാലകുട നക്കര ഹാളിൽ വച്ച് പ്രൊഫ. സാവിത്രി ലക്ഷ്മണൻ (ex-MP) നിർവ്വഹിച്ചു.
മനോജിൻ്റെ മക്കളായ നിഹാരിക മനോജും 
നിരൺദേവ് മനോജും ചേർന്ന് പുസ്തകം ഏറ്റുവാങ്ങി.

പുസ്തക പരിചയം സനോജ് രാഘവനും (ലക്ചറർ,ഡയറ്റ് തൃശൂർ.)
ബക്കർ മേത്തല,
അരുൺ ഗാന്ധിഗ്രാം,
ജിബിൽ പെരേര എന്നിവർ ആശംസകളും പറഞ്ഞു.
ചണ്ടാതിക്കൂട്ടം പ്രസിഡൻ്റ് സന്തോഷ് ബാബു മാഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജിതി സുധീഷ് സ്വാഗതവും ജോ. സെക്രട്ടറി മുഹമ്മദ് കൈയ്പ്പമംഗലം നന്ദിയും പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.