All Categories

Uploaded at 1 year ago | Date: 22/02/2023 19:09:08



മാതൃഭാഷയുടെ മഹത്വം
====================
*സുശീല സദ്ഗമയ*

മാതൃത്വം മഹനീയമാണ്. അതിനോട്  തുലനം ചെയ്യാൻ ലോകത്തു മറ്റൊന്നുമില്ല. അവിടെയാണ്  മാതൃഭാഷയുടെ  മഹത്വം  നാം  അറിയേണ്ടത്. നമ്മുടെ ഭരണഘടനയുടെ എട്ടാം ഭാഗത്താണ് ഇരുപത്തിരണ്ടു ഔദ്യോഗിക  ഭാഷകളെ  ഉൾപ്പെടുത്തിയിരിക്കുന്നത്. അവയ്ക്കു തുല്യമായ  സ്ഥാനമാണ് കൊടുത്തിരിക്കുന്നത്. 

മാതൃഭാഷ  ഏതൊരു മനുഷ്യനെയും  അവകാശമാണ്. ഔദാര്യമല്ല. ഭൂമി ഉണ്ടായതു മുതൽ  മനുഷ്യൻ  ചുറ്റുപാടുകളിൽ  നിന്നുമാണ് ഭാഷയെ  സ്വീകരിച്ചത്. എല്ലാ വികാരങ്ങളും, മാതൃഭാഷയിലൂടെ വ്യക്തമായി  പ്രകടിപ്പിക്കുവാൻ കഴിഞ്ഞു, അല്ലെങ്കിൽ കഴിയുന്നു എന്നതാണ് അതിന്റെ പ്രത്യേകത. നമ്മൾ മറ്റു ഭാഷകൾ  പഠിക്കുന്നത്  കൃത്രിമമായാണ്, അതുകൊണ്ടു തന്നെ നമ്മുടെ എല്ലാ ഭാവങ്ങളും  പറഞ്ഞു ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. എന്നാൽ സമൂഹത്തിലെ  താഴെ തട്ടിലുള്ളവർക്കു പോലും നമുക്ക് ആശയവിനിമയം  നടത്തുന്നതിനുള്ള  എളുപ്പവഴിയാണ്  മാതൃഭാഷ. 

മാതൃഭാഷയ്ക്കു വേണ്ടി രക്ത ചൊരിച്ചിൽ വരെ  ഉണ്ടായിട്ടുണ്ടെന്ന് ലോകചരിത്രം  പരിശോധിച്ചാൽ  മനസ്സിലാകും. മാതൃഭാഷയായ  ബംഗാളിക്കു വേണ്ടി, കിഴക്കൻ പാകിസ്ഥാനിൽ  രക്ത ചൊരിച്ചിലുണ്ടായി. കൂടുതൽ പേർക്കും മാതൃഭാഷപോലെ  അന്യഭാഷകൾ  വശമാകാറില്ല. അതുകൊണ്ടാണ് വ്യക്തി ബന്ധങ്ങൾ  രൂപീകരിക്കുവാൻ  മാതൃഭാഷ അത്യാവശ്യമാണെന്നുള്ള വസ്തുത. ഭാരതത്തിലേയ്ക്ക് വരികയാണെങ്കിൽ, മറ്റു ഭാഷകളുടെ മേലുള്ള കടന്നുകയറ്റം  നമുക്കു കാണുവാൻ കഴിയും. അതിനെതിരെ  പല സമരങ്ങളും  ഉണ്ടായിട്ടുണ്ട്. 

ദൂരദർശൻ  സംപ്രേക്ഷണം  ചെയ്യുന്ന ഹിന്ദി പരിപാടികൾ  തമിഴ്നാടു  സംപ്രേഷണം  ചെയ്തിട്ടില്ല. അത്രയ്ക്കുണ്ട് അവരുടെ  മാതൃഭാഷാ  സ്നേഹം. എന്നാൽ നിർഭാഗ്യം  എന്നു പറയട്ടെ, മലയാളം  മറന്നുപോയ  മലയാളികളാണ്  ഇന്നുള്ളത്. അവർ "അവർ  കുരച്ചു കുരച്ചു മലയാളത്തെ അരിയുന്നു " അപ്പോൾ മാതൃഭാഷയെ അറിയുവാൻ, മാതൃഭാവത്തോട്  ചേർത്തു നിർത്തുവാൻ   എല്ലാവർഷവും  ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി  കൊണ്ടാടുവാൻ  യൂനെസ്കോ തീരുമാനിച്ചതിൽ  ഒരു നല്ല നമസ്ക്കാരം.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.