മിനിക്കഥ -
പ്രവചനം -
✍️ഉണ്ണി വാരിയത്ത്
>>>>>>>>>>>>>>>>>>>
അവർ പ്രണയബദ്ധരായിരുന്നു. വിവാഹം ചെയ്ത് അവർക്ക് ഒരു കുട്ടിയുമായി.
ഒരേ മരച്ചുവട്ടിൽ, ഒരേ കുടക്കീഴിൽ, ഒതുങ്ങി നടന്ന കാലത്ത് അനുഭവിച്ച അനുഭൂതി ഒരേ മുറിയിൽ ഒരേ കട്ടിലിൽ ഒരുപാടു കാലം ഒരുമിച്ചു കഴിഞ്ഞിട്ടും അവർക്ക് കിട്ടാതെ പോയി എന്നു വേണം അനുമാനിക്കാൻ. കാരണം, അവർ വെവ്വേറെ മുറിയിലാണ് ഇപ്പോൾ ഉറക്കം. വൈകാതെ വിവാഹമോചനം സംഭവിക്കാനും സാധ്യതയുണ്ട്.
അതെങ്ങനെ പ്രവചിക്കാനാവും എന്നാണോ? ഇത് സീരിയൽകഥയൊന്നുമല്ലല്ലോ വലിച്ചുനീട്ടാൻ!
========
story
SHARE THIS ARTICLE