All Categories

Uploaded at 11 months ago | Date: 13/06/2024 09:34:39

പെരുമ്പാവൂർ 

നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ വച്ച് ഗുരുകൃതിയായ അനുകമ്പാ ദശകത്തെക്കുറിച്ച് പഠന ക്ലാസ്സ്‌ നടത്തി.
  ഹോമം, ഉപനിഷദ് പാരായണം എന്നിവക്ക് ശേഷം സ്വാമിനി ത്യാഗീശ്വരി പ്രവചനം നടത്തി.ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം എസ് സുരേഷിന്റെ അധ്യക്ഷതയിൽ നടന്ന പഠന ക്ലാസ്സിൽ സ്വാമിനി ജ്യോതിർമയി ഭാരതി അനുഗ്രഹ പ്രഭാഷണം നടത്തി.
തൃപ്പൂണിത്തുറ നാരായണ ഗുരുകുലം കാര്യദർശി സ്വാമി രാജൻ പഠന ക്ലാസ്സ്‌ നയിച്ചു.ഗുരുകുലം സ്റ്റഡി സർക്കിൾ ജില്ലാ കാര്യദർശി സി എസ് പ്രതീഷ്, കെ പി ലീലാമണി, അഭിജിത് ജിനിൽ സി വി എന്നിവർ സംസാരിച്ചു.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.