All Categories

Uploaded at 1 year ago | Date: 03/03/2023 09:59:01

പറവൂർ -

ആർ.ടി.ഓഫീസ് പറവൂരിൽ നിലനിർത്തണം: എൻ.എഫ്.പി.ആർ

പറവൂർ : ആർ.ടി.ഓഫീസ് പറവൂരിൽ നിലനിർത്തണമെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പ്യൂപ്പിൾസ് റൈറ്റ്സ് പറവൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ അതിർത്തിയിൽ ഓഫീസും സ്ഥലവും കണ്ടെത്തണമെന്നും എംഎൽഎ ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡന്റ് പി.കെ.സദാശിവൻ പിള്ള അധ്യക്ഷത വഹിച്ച സമ്മേളനം ദേശീയ വൈസ് പ്രസിഡന്റും കുടുംബ കോടതി റിട്ട.ജഡ്ജുമായ എൻ.ലീലാമണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വാഹിദ നിസാർ,ജില്ലാ പ്രസിഡന്റ് തോമസ് കൊറശ്ശേരി,ജില്ലാ കോർഡിനേറ്റർ വി.ടി.രാജൻ,മുൻ ജില്ലാ പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ,താലൂക്ക് കോഡിനേറ്റർ ജോജോ മനക്കിൽ,വനിതാ വിംഗ് പ്രസിഡന്റ് സോഫി ജോജോ,സ്വാമിനാഥൻ, തോമസ് ഫിലപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. മാർച്ച് 4 ന് ചങ്ങമ്പുഴ സാംസ്കാരിക നഗറിൽ നടക്കുന്ന ജില്ലാ വനിത സമ്മേളനത്തിൽ പറവൂരിൽ നിന്നും 100 പേരെ പങ്കെടുപ്പിക്കുവാൻ തീരുമാനിച്ചു.
താലൂക്ക് ഭാരവാഹികൾ : പി.കെ.സദാശിവൻ പിള്ള (പ്രസിഡന്റ്),
കെ.പി.ഷാജഹാൻ (വൈ.പ്രസി),പി.ദേവരാജ് (ജന.സെക്രട്ടറി),
എം.എം.ജോയ് (സെക്രട്ടറി),കെ.എഫ്.ജോബ് ( ട്രഷറർ)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.