All Categories

Uploaded at 1 year ago | Date: 04/03/2023 16:52:57

താലൂക്കാശുപത്രിയിൽ
ലിഫ്റ്റ് ഉദ്ഘാടനം ചെയ്തു

പറവൂർ : എം.എൽ.എയുടെ ആസ്തി വികസന സ്കീമിൽ ഉൾപ്പെടുത്തി പുതുതായി താലൂക്ക് ആശുപത്രിയിൽ സ്ഥാപിച്ച ലിഫ്റ്റിന്റെ പ്രവർത്തനോദ്ഘാടനം  പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. നഗര സഭ ചെയർമാൻ വി.എ.പ്രഭാവതി ടീച്ചർ അധ്യക്ഷയായി. 39 ലക്ഷം രൂപയാണ് പദ്ധതിയുടെ അടങ്കൽ തുക. വൈസ് ചെയർമാൻ എം.ജെ.രാജു,സ്ഥിരം സമിതി അധ്യക്ഷരായ  ശ്യാമള ഗോവിന്ദൻ,ബീന ശശിധരൻ,സജി നമ്പിയത്ത്,
കൗൺസിലർമാരായ സലാം തോപ്പിൽ,പി.ഡി.സുകുമാരി,ഗീത ബാബു,
ജഹാംഗീർ തോപ്പിൽ,ജയ ദേവാനന്ദൻ,എൻ.ഐ.പൗലോസ്,സൂപ്രണ്ട് പി.എസ്.റോസമ്മ,പൊതുമരാമത്ത് കെട്ടിട വിഭാഗം എ ഇ ബിനു, ഇലകെട്രിക്കൽ വിഭാഗം എ ഇ എ.കെ.സെബാസ്റ്റ്യൻ തുടങ്ങിയവർ പങ്കെടുത്തു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.