All Categories

Uploaded at 5 months ago | Date: 10/11/2023 21:01:26

പറവൂർ ഉപജില്ലാ കലോത്സവത്തിന് തിരശ്ശീല വീണു

നാലുദിവസം നീണ്ടുനിന്ന കലാ മത്സരങ്ങൾക്ക് ഇന്ന് തിരശ്ശീലവീണു.
പറവൂർ എസ് എൻ വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന
സമാപന സമ്മേളനം  പറവൂർ നഗരസഭ വൈസ് ചെയർമാൻ എം ജെ രാജുവിന്റെ അധ്യക്ഷതയിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം നിർവഹിച്ചു.

  എസ് എൻ ഡി പി യൂണിയൻ പ്രസിഡണ്ട് സി എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

സിനിമ താരം വിനോദ് കെടാമംഗലം വിശിഷ്ടാതിഥിയായി.

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എസ് ജയദേവൻ സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനദാനം മുനിസിപ്പൽ ചെയർപേഴ്സൺ എം ജെ രാജു , സ്കൂൾ മാനേജർ ഹരി വിജയൻ എന്നിവർ നടത്തി.

ഈ വർഷം വിരമിക്കുന്ന പറവൂർ എ ഇ ഒ ജയദേവൻ മാഷിനും തത്തപ്പിള്ളി സ്കൂൾ അദ്ധ്യാപകൻ വർഗീസ് മാഷിനും  പ്രോഗ്രാം കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.

വി ബിന്ദു,  സി കെ ബിജു,
  ശ്രീലത ലാലു,  , കെ വി രവീന്ദ്രൻ,കെഎസ് പ്രേംജിത്ത്, കെ ആർ ബിനു, കെ ബി സുഭാഷ് ദിവ്യ ഉണ്ണികൃഷ്ണൻ കെ വി രതീഷ് ജോബ് എൻ കെ ആശ വി പി സാജൻ കെ കെ സജീന  എന്നിവർ സന്നിഹിതരായിരുന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.