ഗ്രന്ഥ പരിചയം
പ്രകൃതിയുടെ നിറക്കൂട്ടുകൾ
( പഠനം )
സുരേഷ് മുതുകുളം
നിറങ്ങളുടെ മാസ്മരികതയെ ക്കുറിച്ചാണ് "പ്രകൃതിയുടെ നിറക്കൂട്ടുകൾ" എന്ന പുസ്തകം പ്രതിപാദിക്കുന്നത്.
പ്രകൃതിയിലെ വിസ്മയ കാഴ്ചയാണല്ലോ മഴവില്ല്. മഴവില്ലിൽ തുടങ്ങുന്ന കൗതുകം പിന്നീട് ജീവിതത്തിന്റെ അവിഭാജ്യ ഭാഗമാവുകയും ഓരോ നിറങ്ങളും ജീവിതത്തിൽ പ്രത്യക്ഷമായും പരോക്ഷമായും ചെലുത്തുന്ന സ്വാധീനം തിരിച്ചറിയുന്നതോടെ, പ്രകൃതിയുടെ അത്ഭുത നിറക്കൂട്ടുകൾ ആണ് നമുക്ക് മുന്നിൽ പ്രത്യക്ഷമാകുന്നത്.
തികച്ചും വ്യത്യസ്തമായ ഒരു വിഷയം തന്റെ അനായാസമായ വാക്ചാതുരി യിലൂടെ രസകരമായി നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ് സുരേഷ് മുതുകുളം.
പ്രസാധനം -
ബ്ലൂ ഇങ്ക് ബുക്സ്
കണ്ണൂർ - 1
വില 150 രൂപ
kerala
SHARE THIS ARTICLE