All Categories

Uploaded at 3 months ago | Date: 26/01/2024 15:47:48

പറവൂർ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂൾ 89-മത് വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും സർവ്വീസിൽ നിന്നും വിരമിക്കുന്ന പി.ബി.സിന്ധു, ആശ പി. ബാബു, വി.കെ സീന എന്നീ അദ്ധ്യാപികമാർക്കുള്ള യാത്രയയപ്പും, സ്കൂൾ നവതി ആഘോഷ ഉദ്ഘാടനവും സംയുക്തമായി നടത്തി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രോഗ്രാം കൺവീനറുമായ പ്രമോദ് മല്യങ്കര പതാക ഉയർത്തി. വാർഷിക സമ്മേളനം പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് കെ.ബി സുഭാഷ് അദ്ധ്യക്ഷനായി. നവതി ആഘോഷങ്ങളുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡൻ്റ് സി.എൻ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ആദരിക്കുന്ന ചടങ്ങ് സ്കൂൾ മാനേജർ ഹരി വിജയൻ നടത്തി. എ. ഇ. ഒ.-സി.എസ്.ജയദേവൻ വാർഷിക സന്ദേശം നൽകി. മുത്തൂറ്റ് ഫിൻകോർപ്പ് പ്രതിനിധി ബിജോയ് ബാബു കായികപ്രതിഭകളെ ആദരിച്ചു. സമ്മാനദാന ഉദ്ഘാടനം നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി നിധിൻ നിർവ്വഹിച്ചു, കൗൺസിലർ ഷൈനി രാധാകൃഷ്ണൻ, എസ്. എൻ. ഡി പി വൈസ് പ്രസിഡൻ്റ് ഷൈജു മനക്കപ്പടി, ബോർഡ് മെമ്പർ ഡി. ബാബു, റേഡിയോ ജോക്കി സുരജ്, കെ.ആർ വിനോദ്, ഇ.കെ. പ്രീത, എൻ.എ സുമ, സന്ദീപ് നാരായണൻ, ആർച്ച പി. മനോജ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ വി.ബിന്ദു റിപ്പോർട്ടും ഹെഡ്മാസ്റ്റർ സി.കെ ബിജു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.വി സാഹി നന്ദിയും പറഞ്ഞു. കലാപരിപാടികളും നടന്നു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.