All Categories

Uploaded at 3 months ago | Date: 19/01/2024 16:12:55

പറവൂർ സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിന്റെ 109 - മത് വാർഷികം - അധ്യാപക രക്ഷാകർത്തൃദിനം - യാത്രയയപ്പ് എന്നിവ  നടത്തി. 

പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ മാനേജർ റവ.ഡോ.ജോസ് പുതിയേടത്ത് അദ്ധ്യക്ഷനായിരുന്നു.  എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സിനിമ സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് മുഖ്യാതിഥിയായിരുന്നു.

 നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു , കൗൺസിലർ എം.കെ ബാനർജി, കോട്ടക്കാവ് പള്ളി കൈക്കാരൻ പൗലോസ് വടക്കുംഞ്ചേരി, പി.ടി.എ പ്രസിഡന്റ് മുനീറ മുഹമ്മദ് അഷ്റഫ്, മാതൃസംഗമം ചെയർപേഴ്സൺ രജിത അഖിലൻ, മിനി ആന്റണി, സ്കൂൾ ലീഡർ  മുഹമ്മദ് മായൻ, ടി.ആർ സിനി, എന്നിവർ സംസാരിച്ചു. 

ഹെഡ് മാസ്റ്റർ പി.ആർ സുനിൽ സ്വാഗതവും കെ. എ സിസിലി നന്ദിയും രേഖപ്പെടുത്തി. 

സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ രാജൻ ആന്റണി, കെ.എ എലിസബത്ത് എന്നിവർക്ക് യാത്രയയപ്പും നൽകി.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.