All Categories

Uploaded at 1 year ago | Date: 09/12/2022 16:58:09

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ ബന്ധുക്കൾ കയ്യൊഴിഞ്ഞ വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകി സിപിഐ ലോക്കൽ സെക്രട്ടറി.  ഐരവണ്ണിൽ ശാരദ എന്ന വയോധികയുടെ മൃതദേഹമാണ് സിപിഐ ലോക്കൽ സെക്രട്ടറി വിജയ വിൽസന്റെ വീട്ടുവളപ്പിൽ സംസ്കരിച്ചത്. ശാരദയുടെ മരുമകന്റെ ബന്ധുക്കളാണ് മൃതദേഹം അടക്കം ചെയ്യാൻ സ്ഥലം നിഷേധിച്ചതെന്നാണ് ആരോപണം. ഇന്നലെയാണ് കോന്നി ഐരവണ്ണിൽ 90 വയസ്സുള്ള ശാരദ എന്ന വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ ഇടമില്ലാതെ വരികയും തൊട്ടടുത്തുള്ള അയൽവാസി മൃതദേഹം സംസ്കരിക്കാൻ സ്ഥലം നൽകുകയും ചെയ്തത്. സിപിഐയുടെ ലോക്കൽ സെക്രട്ടറി വിജയ വിൽസൺ ആണ് ഈ രീതിയിൽ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ''മരിച്ച അമ്മ ശാരദയുടെ മകൾ 20 വർഷമായി ഇവിടെ താമസമാണ്. അവരെ ഇവിടെ വിവാഹം ചെയ്തു കൊണ്ടുവന്നതാണ്. ഇവരുടെ ഭർത്താവ് മരിച്ചിട്ട് ആറ് വർഷമായി. അവർക്കൊരു കൂട്ടിനായിട്ടാണ് ഈ അമ്മ ഇവിടെ എത്തിയത്. കഴിഞ്ഞ ദിവസം അവർ മരണപ്പെട്ടു. ഇവരുടെ മകൾ ഇന്ദിരയുടെ ഭർത്താവിന്റെ ബന്ധുക്കൾ മൃതദേഹം അവരുടെ സ്ഥലത്ത് അടക്കം ചെയ്യാൻ കഴിയത്തില്ലെന്ന് നിലപാടെടുത്തു. പത്തനംതിട്ട എവിടെയെങ്കിലും ഒരു ശ്മശാനം കിട്ടാൻ വഴിയുണ്ടോ എന്ന് ഞങ്ങൾ അന്വേഷിച്ചു. അത് ലഭിച്ചില്ല. പിന്നീട് മനുഷ്യത്വപരമായ പ്രവർത്തി എന്നുള്ള നിലയിൽ ഞങ്ങൾ സ്ഥലം വിട്ടുകൊടുക്കുകയായിരുന്നു. ഇവർക്ക് ആകെ  3 സെന്റ് സ്ഥലമേ ഉള്ളൂ. അതിന് രണ്ടുമൂന്ന് അവകാശികളുണ്ട്. അവരാരും സമ്മതിക്കുന്നുണ്ടായിരുന്നില്ല.

dew

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.