All Categories

Uploaded at 5 months ago | Date: 16/11/2023 15:28:33

വൈപ്പിന്‍: എളങ്കുന്നപ്പുഴ സുബ്രഹ് മണ്യക്ഷേത്രഉത്സവം 18നു കൊടിയേറും. 27നു ആറാട്ടോടെ സമാപിക്കും.17നു ഞാറയ്ക്കല്‍ ലാസ്യ,മാലിപ്പുറം നവദര്‍ശിനി,ചാപ്പകടപ്പുറം ചിലങ്ക എന്നിവയുടെ കൈകൊട്ടിക്കളി,18നു കളഭാഭിഷേകം,പിന്നണിഗായകന്‍ പെരുവനം യദു എസ്.മാരാരുടെ അഷ് ടപദി,കൊടിയേറ്റ്,വിശ്വകര്‍മ മഹിളാ സമാജത്തിന്റെ തിരുവാതിരകളി,നാട്ടരങ്ങിന്റെ നാടന്‍പാട്ടും ദൃശ്യവിഷ്‌ക്കാരവും. 19നു രാഹിഗോകുല്‍ദാസിന്റെ സംഗീതാര്‍ച്ചന,കുഡുംബി സേവാസംഘം,എറണാകുളം ശിവശൈലം എന്നിവയുടെ തിരുവാതികളി,നടനം സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്തങ്ങള്‍,20നു കസ്തൂര്‍ബ കലാകേന്ദ്രം വിദ്യാര്‍ഥികളുടെ സംഗീതാര്‍ച്ചന,ഞാറയ്ക്കല്‍ നൃത്ത്‌യോഗ് സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ നൃത്തനൃത്ത്യങ്ങള്‍.

21നു കടുങ്ങല്ലൂര്‍ പ്രേമാനന്ദന്റെ സോപാനസംഗീതം,ആനച്ചമയ പ്രദര്‍ശനം,മുദ്ര തിരുവാതിര സംഘത്തിന്റെ തിരുവാതിര,ചേര്‍ത്തല ഹരിശ്രീ കലാസമിതിയുടെ കുറത്തിയാട്ടം,ബിനു ഹരികുമാര്‍ടീമിന്റെ നൃത്താഞ്ജലി.22നു തലയെടുപ്പുളള 9 ആനകള്‍ നിരക്കുന്ന വിശേഷാല്‍ ശീവേലി, പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം. തുടര്‍ന്നു ഓട്ടന്തുള്ളല്‍,തുറവൂര്‍ വിനീഷ് കമ്മത്ത്,രാകേഷ് കമ്മത്ത് എന്നിവരുടെ സോപാന സംഗീതം,നായരമ്പലം നഭസ്സിന്റെ തിരുവാതിരകളി,കൊടുങ്ങല്ലൂര്‍ ശിവാനിയുടെ നൃത്തനൃത്ത്യങ്ങള്‍,രാത്രിയില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരി മേളം. 23നു പഞ്ചവിംശതി കലശാഭിഷേകം,കര്‍ത്തേടം ദീപ ജ്ഞാനദാസ് ടീമിന്റെ നൃത്തനൃത്ത്യങ്ങള്‍,മോറാക്കല്‍ മധുമോഹന്റെ ഭക്തി ഗാനസുധ. 

24നു താണ്ഡവം ഗ്രൂപ്പിന്റെ നൃത്തനൃത്ത്യങ്ങള്‍,സ്‌കന്ദജ്യോതിസിന്റെ ഭക്തി ഗാനമേള,കച്ചേരിപ്പറ,പല്ലാവൂര്‍ ശ്രീധരമാരാര്‍ നയിക്കുന്ന മേജര്‍സെറ്റ് പഞ്ചവാദ്യം,തൃപ്പൂണിത്തുറ കേളീരവത്തിന്റെ കഥകളി കിരാതം,25നു ലക്ഷദീപം,കെ.ജി.മുരളീമോഹന്റെ ഫ്‌ളൂട്ട് മെലഡീസ്,നാദം ഓര്‍ക്കസ്ട്രയുടെ ഭക്തി ഗാനമേള.26നു വലിയവിളക്ക് ദിനത്തില്‍ 5 ആനകള്‍ നിരന്നു ശീവേലി. ചെറുശേരി കുട്ടന്‍മാരാര്‍ പഞ്ചാരി മേളം നയിക്കും. വെളിയത്താംപറമ്പ് ശിവനന്ദിനി തിരുവാതിര സംഘം,കസ്തൂര്‍ബ കലാകേന്ദ്രം ശിവാഞ്ജലി തിരുവാതിര സംഘം എന്നിവയുടെ തിരുവാതിരകളി,ആര്‍എല്‍വി അഭിരാമിയുടെ നൃത്തനൃത്ത്യങ്ങള്‍,പള്ളിനായാട്ട്.

സമാപനദിനമായി 27നു ആറാട്ടുബലി,ആറാട്ടെഴുന്നള്ളിപ്പ്,പുഷ്പാലങ്കാരം. കൊച്ചിദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തോടെ ഉത്സവത്തിന്റെ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ടി.കെ.രാജഗോപാല്‍,സെക്രട്ടറി ബൈജു മേയ്ക്കാട്ട്,ട്രഷറര്‍ പി.ബി.സുരേന്ദ്രന്‍,സി.എ.ഗോകുല്‍ദാസ്,സതീഷ് എന്നിവര്‍ പറഞ്ഞു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.