All Categories

Uploaded at 1 year ago | Date: 08/08/2022 17:54:55

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. ഇതേ തുടർന്ന് ഇതിനോടകം ജലം പുറത്തേക്ക് ഒഴുക്കിവിടുന്ന പല ഡാമുകളിലും ഷട്ടറുകൾ കൂടുതൽ ഉയർത്തി. പുതുതായി ചില ഡാമുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനും തീരുമാനിച്ചു. പാംബ്ല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ പെയ്യുകയാണ്. ഡാമിലെ ജലനിരപ്പ് ഉയർന്ന് കൊണ്ടിരിക്കുകയാണ്. നിലവിലെ ജലനിരപ്പ് - 253 മീറ്ററാണ്. ഡാമിലെ പരമാവധി ജലനിരപ്പും 253 മീറ്ററാണ്. ജൂലൈ 14 മുതൽ മുൻകരുതൽ എന്ന നിലയിൽ പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി പരമാവധി 750 ക്യുമെക്സ് വരെ ജലം പുറത്തേക്ക് ഒഴുക്കി വിടുന്നുണ്ടായിരുന്നു. ഇന്നലെ മുതൽ ചെറുതോണി ഡാമിൽ നിന്നുളള ജലം തുറന്നു വിടുന്ന സാഹചര്യത്തിലും, കല്ലാർകുട്ടി ഡാമിൽ നിന്നും തുടർച്ചയായി അധിക ജലം ഒഴുക്കി വിടുന്നതിനാലും പാംബ്ല അണക്കെട്ടുകൾ കൂടുതൽ തുറക്കും. ഇന്ന് വൈകിട്ട് 5.00 മണി മുതൽ മുൻകരുതൽ എന്ന നിലയിലാകും പാംബ്ല ഡാമിലെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തുക. പരമാവധി 1500 ക്യുമെക്സ് വരെ ജലം ഒഴുക്കിവിടും. പെരിയാറിന്റെ ഇരു കരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.