All Categories

Uploaded at 11 months ago | Date: 13/05/2023 12:22:16


*സ്വാസ്ഥ്യ തുടങ്ങി*


പറവൂർ-


ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവൂർ ഏരിയാ കമ്മററിയുടെ ആഭിമുഖ്യത്തിൽ കരിമ്പാടം ഡി ഡി സഭാ സ്കൂളിന്റെ സഹകരണത്തോടെ കുട്ടികൾക്കായി രണ്ടു ദിവസത്തെ ആയുർവേദ പഠന ക്യാമ്പ് ആരംഭിച്ചു.
"സ്വാസ്ഥ്യ " എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടിയിൽ ആയുർവേദത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളുടെ ശാരീരികവും മാനസികവും  ബൗദ്ധികവുമായ വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നത്.

സ്കൂൾ മാനേജർ ജീൻ സുധാ കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഡോ.കെ.ബി. സുധികുമാർ ഉദ്ഘാടനം ചെയ്തു.  ഡോ. ഷിനിഷ ഷണ്മുഖൻ, സി കെ രവീന്ദ്രൻ , ഹെഡ്മിസ്ട്രസ് കെ പി മിനി തുടങ്ങിയവർ സംസാരിച്ചു.

ഡോ ആഷ പി.ടി., ഡോ. ആഷ്ലി കെ ശശീന്ദ്രൻ , രാഖി എം ജി , വിനോദ് കുമാർ എൻ തുടങ്ങിയവർ ആദ്യദിവസത്തെ ക്ലാസുകൾ നയിക്കും.

ക്യാമ്പിൽ എട്ടു മുതൽ പത്തു വരെ ക്ലാസിലെ അമ്പത് വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.