All Categories

Uploaded at 2 days ago | Date: 24/04/2025 12:26:35

അമേച്വർ നാടകരംഗത്ത് അനുനൂറ്റാണ്ട് തികയ്ക്കുന്ന നാടക നടനും തബലവാദകനുമായ മൂഴിക്കുളം കെ.എസ്. പത്മനാഭനെ മൂഴിക്കുളം ശാല നാടക കളരി ഏപ്രിൽ 25 വൈകിട്ട് 6.30 ന് ആദരിക്കുന്നു . പഞ്ചതന്ത്രം, യാത്ര, വിശുദ്ധപാപം,നീലകടൽ , ഇസ്രായേൽ, അർദ്ധവിരാമം, ലോട്ടറി, കളിമൺ പ്രതിമകൾ എന്നിവ അദ്ദേഹത്തിൻ്റെ പ്രധാനപ്പെട്ട നാടകങ്ങളാണ്. അനവധി ഏകാങ്ക നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നല്ല സംഘാടകനാണ് 77 വയസ്സിലും മനസ്സ് നിറയെ നാടകവും അരങ്ങും മാത്രമാണ്. അതിൻ്റെ ഓർമ്മകളിലാണ് ജീവിക്കുന്നത്. ഗാനമേളകളിലും കഥ പ്രസംഗവേദികളിലും  നൃത്ത വേദികളിലുംതബലയിലെ ശ്രദ്ധേയ സാന്നിദ്ധ്യമായിരുന്നു കെ.എസ്.
തിയ്യറ്റർ പഠനത്തിൻ്റെ ഭാഗമായി ഏകപാത്ര നാടകമായ അന്തപ്പൻ്റെ ആശകൾ കെ.എസ് പത്മനാഭൻ കുട്ടികൾക്ക് മുമ്പിൽ അവതരിപ്പിക്കും. പൊതു ചർച്ച ഉണ്ടാകും.. നാടക സീരിയൽ സിനിമ നടനായ എം.കെ.കെ പോറ്റി മലയാളം വാച്ച് നൽകി പൊന്നാട ചാർത്തി കെ.എസ് പത്മനാഭനെ ആദരിക്കുന്നതാണ്.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.