കുടുംബ സംഗമം
പറയകാട്, നാരായണൻ പാർവതി ഫാമിലി വെൽഫെയർ ട്രസ്റ്റിന്റെ 34 മത് വാർഷിക പൊതുയോഗവും, കുടുംബ സംഗമവും, കുഴുപ്പിള്ളി ഇന്ദ്രിയം സാൻഡ് റിസോർട്ടിൽ നടന്നു.
1992 ൽ സ്ഥാപിതമായ ട്രസ്റ്റിൽ നാല് തലമുറകളിലെ, 32 കുടുംബങ്ങളിൽ നിന്നായി 99 അംഗങ്ങൾ ആണ് ഉള്ളത്.
കുടുംബം എന്നാൽ, മാതാപിതാക്കളിലും, മക്കളിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ലയെന്നും, സഹോദരങ്ങളേയും, ബന്ധുമിത്രാദികളേയും, ഉൾപ്പെടുത്തി കഴിവതും നന്മകൾ ചെയ്തും, മറ്റുള്ളവർക്ക് ദ്രോഹകരമായ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും,
എന്നുള്ള കാര്യങ്ങൾ ട്രസ്റ്റ് സെക്രട്ടറി Prof. കെ.എൻ രമേഷ് സ്വാഗത പ്രസംഗത്തിൽ സൂചിപ്പിച്ചു
ഈ സംഗമം, കുടംബത്തിലെ പുതിയ തലമുറയിലെ കുട്ടികൾക്ക്, സ്നേഹം,, പരസ്പര ബഹുമാനം, വിട്ടുവീഴ്ച , വിശേഷങ്ങൾ പങ്ക് വെയ്ക്കൽ എന്നിവ കണ്ടു പഠിയ്ക്കുവാനും, മുൻ തലമുറ യിലെ ജീവിതങ്ങൾ മാതൃകയാക്കുവാനും,ആത്മവിശ്വസം ലഭിയ്ക്കുവാനും കൂടിയാണെന്ന്,
പ്രസിഡന്റു VKഗോപാലകൃഷ്ണൻ അദ്ധ്യക്ഷ പ്രസംഗത്തിൽ
ഓർമ്മപ്പെടുത്തി.
ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും, ആരോഗ്യപരമായ ബന്ധങ്ങൾ നിലനിർത്താനും, ഇത്തരം കുടുംബ സംഗമങ്ങൾ സഹായകരമാകുമെന്നും, ഇടയ്ക്കിടെ ബന്ധുവീടുകൾ സന്ദർശിയ്ക്കണമെന്നും, രോഗികളായ ബന്ധുക്കളേയും, പ്രായം ചെന്നവരേയും ആശ്വസിപ്പിയ്ക്കണമെന്നും,
Trust ന്റെ മുതിർന്ന അംഗം K A കൃഷ്ണൻ അഭിപ്രായപ്പെട്ടു...
മുഖ്യപ്രഭാക്ഷണം നടത്തിയ Dr P. N Joshi, ഈ
രീതിയിലുള്ള കുടുംബസംഗമം,
ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനും, ഉറച്ച വിശ്വാസത്തിന്റെ അടിത്തറ സൃഷ്ടിക്കുവാനും, വൈകാരികവും, മാനസികവും, സാമൂഹികവുമായുള്ള
ഉന്നമനത്തിനും സഹായകരമാകും എന്നും കൂട്ടിച്ചേർത്തു.
ആധുനിക കാലഘട്ടത്തിലെ ലഹരികൾക്ക് അടിമപ്പെടാതിരിക്കാനും,മയക്കുമരുന്ന്, മദ്യം പുകയില, എന്നിവയിൽ നിന്നു വിട്ടു നിൽക്കുവാൻ സഹായകരമായ ഒരു കൂട്ടായ മയാണിതെന്ന് Dr Prasad ആശംസ പ്രസംഗത്തിൽ അനുസ്മരിപ്പിച്ചു.
ട്രസ്റ്റിന്റെ മുതിർന്ന അംഗമായ രത്നാകരന്റെ വേർപ്പാടിൽ, Adv KN Joy അനുശോചനം രേഖപ്പെടുത്തി.
ട്രഷറർ കെ എസ് പ്രേംകുമാർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.
അനിൽ പ്രകാശ്.ആശംസകൾ നേർന്നു. അജിത്ത് വി.ജി നന്ദി രേഖപ്പെടുത്തി.
ട്രസ്റ്റിന്റെ മറ്റു ഭാരവാഹികളായ ടി.ബി മദനൻ, കെ.എൻ സുരേഷ്, കെ. എസ് പ്രദീപ്, വി. സുനിൽ, ബിജോയ് ശ്രീധർ, വി എസ് ബിനോദ്, അമൽ പ്രകാശ് ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ബന്ധുക്കൾ എത്തിച്ചേർന്നു..
കുടുംബത്തിലെ ആദ്യ തലമുറയിലെ അംഗങ്ങളായ, വികെ ഗോപാലകൃഷ്ണൻ, കെ എ കൃഷ്ണൻ, രാധാപ്രകാശ്, പ്യാരി കൃഷ്ണൻ
എന്നിവരെ പൊന്നാട ചാർത്തി ആദരിച്ചു.
കുടുംബത്തിൽ നിന്നും ആദ്യമായി CA ബിരുദം കരസ്ഥമാക്കിയ അനു സുനിൽ,
യൂട്യൂബ് silver Play Button അവാർഡ് നേടിയ ഐശ്വര്യ പ്രസാദ്,
MD ബിരുദം കരസ്ഥമാക്കിയ ഡോക്ടർ പ്രണവ്,
Dr Rashma പ്രണവ്,
MBBS ന് അഡ്മിഷൻ ലഭ്യമാക്കിയ പവിത്ര KR
എന്നിവർക്ക് പുര സ്കാരങ്ങൾ നൽകുകയുണ്ടായി.
ട്രസ്റ്റിന്റെ മൂന്നാം തലമുറയിലെ ,
പ്രവാസികളായിട്ടുള്ള അംഗങ്ങളുടെ ജോലിയും, സ്ഥലവുമെല്ലാം
രക്ഷിതാക്കൾ പരിചയ പ്പെടുത്തി.
കുടുംബാംഗങ്ങളുടെ വ്യത്യസ്തങ്ങളായ കലാപരിപാടികളും ഉണ്ടായിരുന്നു.
kerala
SHARE THIS ARTICLE