All Categories

Uploaded at 2 years ago | Date: 09/05/2023 11:47:33

ചെട്ടിക്കാട് വി.അന്തോണീസിൻ്റെ ഊട്ടു തിരുനാളിന് തീർത്ഥാടക പ്രവാഹം

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായചെട്ടിക്കാട് വി.അന്തോണീസിൻ്റ തീർത്ഥാടന ദേവാലയത്തിൽ അത്ഭുത പ്രവർത്തകനായ വി അന്തോണീസിൻ്റെ ഊട്ടു തിരുനാളിന് ഭക്തജനപ്രവാഹം. 

പുലർച്ചെ മുതൽ തന്നെ മൂത്തകുന്നംചെട്ടിക്കാട് തീർത്ഥാടക പാതയിൽ ഭക്തജനങ്ങളുടെയും തീർത്ഥാടക വാഹനങ്ങളുടെയും വൻ തിരക്കാണ് അനുഭവപ്പെട്ടത്.
     വി അന്തോണീസിൻ്റെ 3 തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായതിനാൽ വി. അന്തോണീസിൻ്റെ തിരുശേഷിപ്പുകൾ വണങ്ങുന്നതിനും ഊട്ടു നേർച്ചയിൽ പങ്കുകൊള്ളുന്നതിനുമായി അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം നാനാജാതി മതസ്ഥരായ വിശ്വസികൾ ചെട്ടിക്കാട് ദേവാലയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.
    തീർത്ഥാടകരെ നിയന്ത്രിക്കുന്നതിനും വാഹനങ്ങൾ കടത്തിവിടുന്നതിനും പോലീസും വാളണ്ടിയർമാരും നന്നേ ബുദ്ധിമുട്ടി.
     രാവിലെ 10ന് എമിരിറ്റസ് ബിഷപ്പ് റവ: ഡോ ജോസഫ് കാരിക്കശ്ശേരി പിതാവിന് സ്വീകരണം നൽകി 10.15ന് പിതാവ് ഊട്ടു നേർച്ച ആശിർവദിച്ചു.
   ഇടുക്കി ജില്ലയിലെ കട്ടപ്പനയിൽ നിന്ന് വന്ന തുണ്ടിപറമ്പിൽ റോയിച്ചനും  കുടുംബത്തിനും ആദ്യ നേർച്ച പിതാവ് വിളമ്പികൊടുത്തു.
       തുടർന്ന് പിതാവിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന തിരുനാൾ ദിവ്യബലിയിൽ ഫാ. മാത്യു ഇല്ലത്തു പറമ്പിൽ വചന സന്ദേശം നൽകി. തുടർന്ന് നൊവേനയും ആരാധനയും നടന്നു. വിശുദ്ധൻ്റെ തിരുസ്വരൂപം വഹിച്ച് പള്ളിക്ക് ചുറ്റും നടത്തിയ പ്രദക്ഷിണത്തിൽ വിശ്വാസികൾ പ്രാർത്ഥനാപൂർവ്വം പൂക്കൾ വർഷിച്ചു.
    രാവിലെ 6.30 മതൽ രാത്രി 10  വരെ തുടർച്ചയായി ദിവ്യബലി,നൊവേന ,ആരാധന എന്നിവ നടന്നു.
      ഒരു ലക്ഷത്തിലേറെേപർ ഊട്ടു നേർച്ചയിൽ പങ്കുകൊണ്ടു.
    വിശാലമായ ഊട്ടുപന്തൽ പള്ളിമുറ്റത്ത് ഒരുക്കിയിരുന്നു.
   തിരക്ക് കുറക്കുന്നതിനായി 6 കൗണ്ടറുകളിലൂടെ ഊട്ടു നേർച്ച വിതരണം ചെയ്തു.
   നേർച്ചസദ്യ രാത്രി വൈകും വരെ തുടർന്നു.
     തിരുശേഷിപ്പുകൾ വണങ്ങുന്നതിനും പെൻനാവ് എടുത്തു വയ്ക്കൽ നേർച്ചയ്ക്കും അടിമ സമർപ്പണത്തിനും പ്രത്യേകം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

      മെയ് 16 ചെവ്വാഴ്ചയാണ് എട്ടാമിടം . അന്നേ ദിനം ഈ വർഷം ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്മ നടക്കും. രാവിലെ 9-30 ന് തീർത്ഥാടകരുടെ ഭവനങ്ങളിൽ നിന്നും ആദ്യകുർബാന സീകരിച്ച എല്ലാ കുട്ടികളും വെള്ള വസ്ത്രങ്ങളണിഞ്ഞ് മാതാപിതാക്കളോടൊപ്പം പള്ളിയിൽ എത്തിചേരും.

രാവിലെ 6-15 മുതൽ വൈകിട്ട് 6.30വരെ ദിവ്യബലി നൊവേന, ആരാധന  എന്നിവ ഉണ്ടായിരിക്കും.
തിരുനാൾ ആഘേഷങ്ങൾക്ക് റെക്ടർ ഫാ.അംബ്രോസ് പുത്തൻവീട്ടിൽ ,ഫാ.അനീഷ് പുത്തൻ പറമ്പിൽ ,ഫാ.എബ്നേസർ ആൻ്റണി കാട്ടിപ്പറമ്പിൽ ,സിസ്റ്റർ ബിൻസി, ഫ്രാൻസീസ് കുറുപ്പശ്ശേരി, ടൈറ്റസ് വലിയറ, ജോഷി പടമാട്ടുമ്മൽ ,ബീനൻ താണിപ്പിള്ളി, പാഷി പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.