All Categories

Uploaded at 1 day ago | Date: 17/04/2025 19:12:08

ആരോഗ്യം -   


        ആയുർവേദം 


     ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിച്ച് കഴിയുന്നതും രോഗങ്ങളൊന്നും വരാതെയിരിക്കാൻ ആയുർവേദം പ്രാധാന്യം നൽകുന്നു.അതിനായി ഓരോ ദിവസവും (ദിനചര്യ) ഓരോ കാലാവസ്ഥയിലും (ഋതുചര്യ) അനുഷ്ഠിക്കേണ്ട ജീവിതശൈലി കളെ ക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.
    രോഗങ്ങൾ വന്നാൽ ശരീരത്തിനൊപ്പം മനസ്സിനും പ്രാധാന്യം നൽകിയാണ് ചികിത്സിക്കുന്നത്. സസ്യൗഷധങ്ങളാണ് പ്രധാനമായും മരുന്നുണ്ടാക്കാനുപയോഗിക്കുന്നത്. രോഗാവസ്ഥ വർദ്ധിപ്പിക്കാവുന്ന ആഹാരവിഹാരങ്ങളെ അപഥ്യങ്ങളായി പരാമർശിക്കുന്നു.
       ഏകദേശം അയ്യായിരം വർഷങ്ങൾക്കു മുൻപ് ഉണ്ടായിട്ടുള്ളതാണെങ്കിലും വാതരോഗങ്ങൾക്കും വിഷജന്യചികിത്സകൾക്കും പുറമെ ആധുനിക വൈദ്യശാസ്ത്രത്തിലെ എല്ലാം സ്പെഷ്യാലിറ്റി ചികിത്സകളും(ENT, Ortho,Gynac, Paediatric, Psychology,Skin, Geriatric) ആയുർവേദത്തിലുണ്ട്.
     മാനസികത്തിന് കോട്ടക്കലും, കുട്ടികളിലെ ഓട്ടിസം പഠനവൈകല്യം മുതലായവയ്ക്ക് കോഴിക്കോട് പുറക്കാട്ടിരിയിലും, നേത്രരോഗങ്ങൾക്ക് കൂത്താട്ടുകുളത്തും, പ്രസവ ചികിത്സക്ക് പൂജപ്പുരയിലും, വിഷചികിത്സക്ക് പാപ്പിനിശ്ശേരിയിലും വളരെ വിദഗ്ധമായ ആയുർവേദ ചികിത്സ നൽകുന്നുണ്ട്.
    അറിയുന്തോറും ആഴമേറുന്നതാണ്  ആയുർവേദം.

ഡോ. ലീന എൻ BAM, DAT
റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ (ISM)

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.