കവിത -
പ്രതീക്ഷ
ചിറകില്ലാത്തൊരു പൂമ്പാറ്റ
ഇളംകാറ്റിലൊഴുകി നടന്നു
വർണ്ണങ്ങളേതുമില്ലാതെ,
ശൂന്യമായൊരു ലോകത്ത്.
പൂക്കളെത്തേടി അലയുമ്പോൾ,
ഒരു തുമ്പി പറന്നു വന്നു,
എന്താണിവിടെ കൂട്ടുകാരാ,
നിറങ്ങളില്ലാത്തതെന്തേ
നിൻ ചിറകിൽ?"
പൂമ്പാറ്റ പറഞ്ഞു മെല്ലെ,
എൻ സ്വപ്‌നങ്ങൾ മഴയിൽ അടർന്നു
കാറ്റിൽ മാഞ്ഞുപോയി
തുമ്പി പെണ്ണ് ചിരിച്ചു മെല്ലെ,
ഈ മഴയത്ത് മാഞ്ഞുപോകുമോ,
നമ്മുടെ സ്വപ്‌നങ്ങളെല്ലാം
എന്നാൽ ഞാൻ വരച്ചുതരാം,
നിൻ ചിറകിൻ്റെ
പുതിയൊരു വർണ്ണം.
മഴവില്ലിൻ നിറമെടുത്തു,
തുമ്പി പെണ്ണ് വരച്ചു,
പൂമ്പാറ്റ ചിറക് വിടർത്തി അവർ ഒന്നായി പറന്നു,
വർണ്ണങ്ങൾ കണ്ടു, സ്വപ്‌നങ്ങൾ നെയ്തു.
രജി ഓടാശ്ശേരി
peoms
SHARE THIS ARTICLE