കവിത
*വല്ലാത്ത കാലം*
മാനവർ വല്ലാതെ മാറിപ്പോയി
മാനസമാകെക്കൈവിട്ടു പോയി
ആനനം പുഞ്ചിരി തൂകിയാലെ-
ന്താനന്ദമുള്ളത്തിനില്ല തെല്ലും
ഓരോരോ പ്രശ്നങ്ങൾ വന്നിടുമ്പോ-
ളാരോടും പങ്കുവയ്ക്കില്ലയൊന്നും
കാര്യങ്ങൾ കൈവിട്ടുപോയിടുമ്പോൾ
തീരട്ടെ ജീവിതമെന്നുവയ്ക്കും
പ്രേമഭംഗം വന്നാലെന്തുചെയ്യും
താമസിയാതുടനാത്മഹത്യ
ഓമനിച്ചീടേണ്ട പൈതങ്ങളെ-
യമ്മമാർതന്നെ വധിച്ചിടുന്നു
മാതാപിതാക്കളെക്കൊന്നിടുന്നോർ,
മക്കൾതൻ ജീവനെടുത്തിടുന്നോർ,
മദ്യപ്പിശാചിൻ്റെ പ്രേരണയാൽ
മിത്രങ്ങൾക്കന്തകരായിടുന്നോർ,
സ്വത്തിൻ്റെ പേരിലടിപിടിയായ്
സോദരജീവനെടുത്തിടുന്നോർ
സർവ്വതിന്നും പരിഹാരമായി
സന്തതം ചിന്തയിൽ മൃത്യുമാത്രം
ജീവനെയമ്മാനമാടിടുന്നോർ-
ക്കാവുമോ പ്രശ്നങ്ങൾ തീർത്തിടുവാൻ
ആ വഴി വിട്ടു ചിന്തിച്ചിടേണം
ജീവിതമൊന്നല്ലേയുള്ളു ഭൂവിൽ.
*ജോർജുകുട്ടി താവളം*
peoms
SHARE THIS ARTICLE