All Categories

Uploaded at 1 year ago | Date: 22/01/2023 16:16:54

കവിത

തീമരക്കൊമ്പ് 
**************
എ. വി. ദേവൻ 

കാലിനിടയിൽ 
കൊമ്പുള്ള 
ഒരു വനവേടനാണ് 
ഞങ്ങളുടെ 
സ്വപ്നച്ചിറകുകൾ 
അരിഞ്ഞെടുത്തത്.... 

ചിറകില്ലാതെ 
പറക്കാൻ പഠിപ്പിച്ചതും 
അയാൾതന്നെ.... 

മൂർച്ചയേറിയ 
കൊമ്പുകൾ വേറെയുമുണ്ട്. 
പണത്തിന്റെ, 
അധികാരത്തിന്റെ,, 
നിയമത്തിന്റെ, 
കണാക്കൊമ്പുകൾ.... 

ഞങ്ങൾ, 
ഇരകൾക്കുമുണ്ടായിരുന്നു 
ഒരു തീമരക്കൊമ്പ്.... 

അതിൽ 
ഊഞ്ഞാലകെട്ടിയാണ് 
ഞങ്ങൾ 
ആകാശത്തിനുമപ്പുറത്തേക്ക് 
ചൂളംകുത്തിപ്പറന്നത്. 
അല്ല, 
പറത്തിയത്..... 

ഉരുകിനിൽക്കുന്ന 
പെറ്റമ്മയ്ക്കുപോലും 
കാണാൻ പറ്റാത്തത്ര 
ഉയരത്തിലേക്ക്..... 

          ********

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.