All Categories

Uploaded at 3 years ago | Date: 14/05/2022 18:12:36

കവിത 

             ആനതന്നേ!

 

ചങ്ങല കിലുക്കം കേട്ടാലറിയാം

ചങ്ങാതി വന്നതാനതന്നേ.

നീണ്ട മനോഹര തുമ്പിക്കയ്യാൽ

കണ്ടോ ഗജരാജൻ വരവ്

കാലുകൾ നാലുമടിവച്ചങ്ങനെ

തലയുമിളക്കിയ വരവാണേ!

വൻ കൊമ്പുകളോ കണ്ടാലമ്പ!

അമ്പരപ്പോടെ നോക്കീടും.

കരയിലെ വലുതാം മൃഗമായതിനാൽ

ശൗര്യം കൂടുതലാണിവന്.

ചങ്ങല കിലുക്കം കേട്ടാലറിയാം

ചങ്ങാതി വന്നതാന തന്നേ.

 

(ഗോപാൽ നായരമ്പലം)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.