All Categories

Uploaded at 1 year ago | Date: 07/05/2022 19:01:10

 

കവിത

കടലാസു പൂക്കൾ

              

 

മണമില്ലാ, ഗുണമില്ലാ പൂവുകളേ

മഞ്ഞേറ്റുനിൽക്കും മലരുകളേ

പൂവാടിയ്ക്കു പുളകമേകി

പുഞ്ചിരിതൂകും പൂവുകളേ

 

വർണ്ണംവിതറി പൂത്തുനിൽക്കും

വാടിയ്ക്കഴകാം പൂവുകളേ

കണ്ണിനുകുളിരാം പൂവുകളേ

കൺമണിക്കടലാസ്സു പൂവുകളേ

 

ചൂടാത്ത, വാടാത്ത, പൂജയ്ക്കെടുക്കാത്ത

ചന്തമെഴും പൊൻപൂവുകളേ

മധുവില്ലാ, മണമില്ലാ പൂവുകളേ

മധുപം മറന്ന മലരുകളേ

 

മുള്ളുണ്ടു മേനിയിലെന്നാകിലും

ഉള്ളത്തിൽ പൂമ്പൊടിയില്ലെങ്കിലും

ഉള്ളതുചൊല്ലിയാലീപ്പൂവുകൾ

ഭള്ളേതുമില്ലാത്ത പൊൻപൂവുകൾ!

 

(വിജയലക്ഷ്മി മംഗലത്ത് )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.