All Categories

Uploaded at 11 months ago | Date: 18/05/2023 12:26:10

കവിത 

    *അരിക്കൊമ്പൻ* 

കുങ്കിയെ കൂട്ടുപിടിച്ചിട്ടു
 തല്ലിയും കുത്തിയും 
തള്ളിയും കഷ്ടം 
അരിക്കൊമ്പനെന്നുള്ള 
പേരു കൊടുത്തിട്ടു കൊല്ലാക്കൊലയല്ലാതെന്ത്!! 
മയക്കു വെടികൾ 
തുരുതുരായുതിർത്തിട്ടു 
"രക്ഷിച്ചു "വത്രേ -
യരിക്കൊമ്പനെ....!
എന്തൊരുത്സാഹമീ
കാടിന്റെ പുത്രനെ
കാടു കടത്തുവാൻ കഷ്ടം ! 
അമ്മ തന്നസ്ഥി -
 മാടത്തിലെത്താതെ
പറ്റുമോയീ പൊന്നു കൊമ്പന് ... 
സ്നേഹത്താലൊട്ടി നിന്നോരിണയെ , തള്ളാൻ കഴിയുമോ കൊമ്പന് .... 
കാട്ടിൽ സ്വതന്ത്രരായ്
തൻ കാലിൽ നിൽക്കാത്ത 
മക്കളെ കാണാതിരിക്കാൻ കഴിയുമോ ....! 
എല്ലാ വിളികളുമെത്തുന്നു കൊമ്പനിൽ ..... 

പ്രകൃതിയൊരുക്കാതിരിക്കുമോ
തിരിച്ചുള്ള മാർഗങ്ങൾ ......!!!

( വി ആർ നോയൽ രാജ് )

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.