Uploaded at 1 year ago | Date: 21/02/2023 21:48:57
കവിത
* ശക്തി സ്വരൂപണി *
അന്ധകാരമകറ്റിയെന്നിലെ ബോധത്തെ ഉണർത്തി
അറിവിന്നറിവായി
തെളിയുന്നതാരോ..
ഞാനെന്ന ഭാവത്തെ ഉണർത്താതെയെന്നിലെ അഹത്തെതപിപ്പിച്ചെൻ
മനസ്സിൽ ഞാനറിയാതെ നർത്തനം ചെയ്യുന്നതാരോ..
ശക്തിസ്വരൂപിണി ജഗദംബികേ നിൻ പദമലർ അഭയമാക്കീടണേ...
അലൗകികാനന്ദമായി നീ -
യെന്നിൽ അമരുന്നതറിയാതെ അന്ധതയാല്‍ അലഞ്ഞനാളിൽ കുളിർ തെന്നലായി വന്നു തലോടിയില്ലേ..
എത്രയോ നാളിലമ്മേയെൻ നെഞ്ചോടു ചേർത്തുവച്ചതെല്ലാം നിൻ കരങ്ങളിൽ അർപ്പിച്ചു നിർവ്വതിയടഞ്ഞോട്ടെ...
നർത്തനപ്രിയേ നിൻ
നടനത്തിൽ ഞാനുംആടിടട്ടെ... കാരുണ്യമെന്നിൽ തൂകുവാൻ കരുണാമയി താമസമരുതരുതേ..
(ഷാനി നവജി)
peoms
SHARE THIS ARTICLE