കവിത
#സ്വപ്നങ്ങൾക്ക് ചിറകുതുന്നുന്നവർ
*
(വിജയലക്ഷ്മി മംഗലത്ത് )
ഹൃദയത്തിൽ തിങ്ങുമീ വേദനയോടെ
വാടകവീടിന്റെ പടിയിറങ്ങീടുമ്പോൾ
നടക്കില്ലൊരിക്കലു, മറിഞ്ഞിട്ടുമന്നുഞാൻ
ഒരുകൊച്ചുവീടിനായ് മോഹിച്ചുപോയി
പ്രവാസിതൻ പ്രയാസങ്ങളറിഞ്ഞിട്ടുമന്നു ഞാൻ
പ്രവാസിയായ്മാറാൻ കൊതിച്ചുപോയി
പ്രയാസങ്ങളേറെ മറികടന്നന്നു
പ്രവാസജീവിതച്ചിറകിലേറി
മണൽക്കാടിനുള്ളിലെ നോവുകളെല്ലാം
മാനസത്തിൽ ഞാനൊതുക്കിവെച്ചു
സ്വപ്നങ്ങൾക്കു ചിറകേകി ഞാനെൻ
സ്വപ്നസൗധം പണിതുയർത്തി!
peoms
SHARE THIS ARTICLE