All Categories

Uploaded at 2 years ago | Date: 18/04/2022 10:57:29

കവിത 

 

           *വിഷു*

 

കണ്ണുകളടച്ചു ഞാൻ വന്നു നിന്നു 

കല്യാണ രൂപനാം കണ്ണന്റെ മുമ്പിൽ 

ദീപം തെളിച്ചു കൺകുളിർക്കെ 

കണ്ടു നിന്നെയും ഉള്ളിലെ കണ്ണനെയും

ആനന്ദ സാഗരത്തിൽ ആറാടി നിന്നു ഓർത്തു പോയ് ബാല്യ വിഷുക്കാലം 

ഞാൻ ഒരുക്കും കണിയാൽ എന്നിൽ നീ സ്നേഹാമൃതം തൂകിയല്ലോ

 ജീവിത പാതയിൽ ഞാൻ നടന്നതും കടലുകൾ താണ്ടി ജീവിതം തുടർന്നതും 

മറന്നതില്ലിത്തിരി കൊന്നപ്പൂവും കണിയും

എവിടെയാണെങ്കിലും കണ്ണാ

 നല്ല നാളേക്കു സൗഭാഗ്യമേകാൻ വിഷുക്കണി തൊഴാൻ ഉണരുവാൻ

 ചൊല്ലി പഠിപ്പിച്ചതമ്മയല്ലേ... 

വീട്ടിൽ വരും കണി തൊഴുതു 

കാണിക്കയിട്ട് തൊഴാൻ പഠിപ്പിച്ചതച്ചനല്ലേ

വിഷുക്കൈനീട്ടം തന്നതച്ചാച്ചനും ജീവിതയാത്രയിൽ പിന്നിട്ടതെല്ലാം ഓർക്കുന്നു ഞാനിന്നു കണ്ണാ 

ഇന്നു കണിയൊരുക്കുമ്പോൾ...

 

(ഷാനി നവജി)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.