All Categories

Uploaded at 23 hours ago | Date: 18/04/2025 18:57:17


പറവൂർ: മടപ്ലാതുരുത്തിലെ പെരിയാറിൻ്റെ തീരത്ത് കഴിഞ്ഞ 21 വർഷമായി നടക്കുന്ന എം.ടി ജുസ സ്മാരക കാവ്യസായാഹ്നം ഏപ്രിൽ 24 ന് വ്യാഴാഴ്ച വൈകിട്ട് 2മണിക്ക് നടക്കും. പരിപാടിയുടെ വിജയത്തിനായി സിപ്പി പള്ളിപ്പറം (ചെയർമാൻ) ചന്ത്രിരൂർ ദിവാകരൻ, മുരളീധരൻ ആനാപ്പുഴ, കെ.വി. അനന്തൻ(വൈസ് ചെയർമാൻമാർ) നോയൽ രാജ് (ജനറൽ കൺവീനർ)ബക്കർ മേത്തല( അവാർഡ്)ജിസ്മോൻ ഫ്രാൻസീസ്(പ്രോഗ്രാം), സാമിനാഥൻ വി. എസ്.(കവിയരങ്ങ്) ഫിലിപ്പ് ഒളാട്ടുപ്പുറം (ആദരവ്), വി.എസ്. മുരളീധരൻ(അനുസ്മരണം), ഷാജു പീറ്റർ വളണ്ടിയർ), ഉണ്ണി എ ആർ(പബ്ലിസിറ്റി) . സോഫി ജോജോ(ഫുഡ്) അഗസ്റ്റി ജൂസ( വളണ്ടിയർ)എന്നിവർ വിവിധ കമ്മറ്റികളുടെ കൺവീനർമാരുമായി സ്വാഗത സംഘം രൂപീകരിച്ച് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയാക്കി വരുന്നു. കവിയരങ്ങിൽ പങ്കെടുക്കുന്നവർ ഏപ്രിൽ 21 ന് മുൻപായി ജനറൽ കൺവീനർ, കാവ്യസായാഹ്നം 2025,എം.ടി. ജൂസ നഗർ, മനക്കിൽ വീട്, മടപ്ലാതുരുത്ത്, മൂത്തകുന്നം പി.ഒ. 683516 എന്ന വിലാസത്തിലോ 9447703982 എന്ന വിലാസത്തിലോ അറിയിക്കുകയും സ്വന്തം കവിത അവതിരിപ്പിക്കുന്നത് അയച്ചുതരികയും വേണം.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.