All Categories

Uploaded at 2 years ago | Date: 22/03/2022 09:14:29

   *കൃഷി കവിതകൾ*

 

        *(നോയൽ രാജ്)*

 

     

 

           *ഇത്തിരി* 

 

ഇത്തിരിയുള്ള സ്ഥലത്തെല്ലാം

ഒത്തിരി വിത്ത് വിതച്ചീടിൽ

ദിനവും കറിയായ് മാറീടാൻ 

വിളവുകൾ വന്നു നിറഞ്ഞീടും 

 

       *കാഴ്ച്ച* 

 

പച്ചക്കറിക്കെന്നും

തീവിലയാണെന്ന് 

ചൊല്ലിയാലും 

വില കൂടിയവ തന്നെ 

വാങ്ങിടാനായ്

 നന്നായ് ശ്രമിക്കുന്ന 

കാഴ്ച കാണാം 

 

    *വാഴകൾ* 

 

വാഴകൾ വീടിനു

ചുറ്റുമുണ്ടായാൽ

പഴമെന്നും മേശ-

പ്പുറത്തു കാണും 

 

     *അധ്വാനം* 

 

വീട്ടിലേക്കാവശ്യ -

മുള്ളവയ്ക്കായ് കൃഷി 

അത്യധ്വാനമായ്

മാറുകില്ല....

 

       *വിളവ്*

 

വലിച്ചെറിഞ്ഞാലും 

വിത്തുകളെല്ലാം 

വിളവുകളായി 

വളർന്നുവരും...

 

    *മരുഭൂമി* 

 

വിളവില്ലാത്തൊരു 

വീടുണ്ടെങ്കിൽ 

മരുഭൂമിക്കതു

പര്യായം....! 

 

         *പഴി* 

 

വിദേശപ്പഴങ്ങൾ 

കൃഷിചെയ്ത് തോറ്റാൽ 

കൃഷിയെ പഴിച്ചിട്ട് 

കാര്യമില്ല.....

 

       *സൗജന്യം*

 

വീടിനു ചുറ്റും

കൃഷി ചെയ്യുന്നോർക്ക്

മാനസികോല്ലാസം 

സൗജന്യമാണ്....

 

            *ചെളി*

 

കൃഷിയെന്നു കേട്ടാൽ

കൈയിലും കാലിലും

ചെളിയെന്ന ചിന്ത

കളയുവാൻ കാലമായ്...

 

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.