All Categories

Uploaded at 11 months ago | Date: 21/05/2023 11:19:34

കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം : വിശദീകരണ യോഗം 22 തിങ്കളാഴ്ച 4 മണിക്ക്

പറവൂർ: കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ നടത്തുന്ന വിശദീകരണ യോഗം 22 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് ചെട്ടിക്കാട് കടവിൽ നടക്കുമെന്ന്    പറവൂർ താലൂക്ക് പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന സമിതി അംഗം ജോർജ് തച്ചിലകത്ത് ,ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് ബിജോയ് സ്രാമ്പിക്കൽ,
വി.പി.രാജൻ മാസ്റ്റർ എന്നിവർ അറിയിച്ചു.

2010 നവംബർ 21 ന് മൂന്നു കോടി 10 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച കുഞ്ഞിത്തൈ ചെട്ടിക്കാട് പാലം. 2011 ഫെബ്രുവരി 28-ാം തീയതി നിർമാണ ഉദ്ഘാടനം നിർവഹിച്ചു. 2011 ജൂൺ 26-ാം തീയതി കരാർ ഉറപ്പിച്ചു. 2013 മാർച്ച് 31ന് പാലം പണി പൂർത്തിയാക്കാൻ നിർദേശവും ഉണ്ടായിരുന്നു. അപ്രോച്ച് റോഡിനു വേണ്ടി സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതിന്റെ പേരിൽ 2012 മാർച്ച് 22-ാം തീയതി ഹാർബർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പാലം പണിയുടെ കരാർ റദ്ദാക്കി. 2015 മെയ് 25-ാം തീയതി അപ്രോച്ച് റോഡിനു വേണ്ടിവരുന്ന സ്ഥലം അക്വയർ ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിറക്കി.
2015 സെപ്റ്റംബർ 9-ാം തീയതി ഗസറ്റിലും പത്രങ്ങളിലും സ്ഥലം ഏറ്റെടുപ്പിനെ സംബന്ധിച്ച് പരസ്യം ചെയ്തു. 2017 സെപ്റ്റംബർ എട്ടാം തീയതി ലാൻഡ് അക്വിസിഷന് ആവശ്യമായ 55 ലക്ഷം രൂപയുടെ 35 % എൽ.എ.തഹസിൽദാരുടെ അക്കൗണ്ടിൽ അടക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. 2017 ഒക്ടോബർ 11-ാം തീയതി 19,25000 രൂപ വടക്കേക്കര ഗ്രാമപഞ്ചായത്ത് തഹസിൽദാരുടെ അക്കൗണ്ടിൽ അടച്ചു. 2018 നവംബർ 3-ാം തീയതി ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിറക്കി. 2021 ആഗസ്റ്റിൽ വടക്കേക്കര ഗ്രാമപഞ്ചായത്ത് കൊട്ടുവള്ളിക്കാട് വാവക്കാട് പാലത്തിന്റെയും,കുഞ്ഞിത്തൈ ചെട്ടിക്കാട് പാലത്തിന്റെയും അപ്രോച്ച് റോഡിന് വേണ്ടി വരുന്ന 24.360 സെന്റ് സ്ഥലത്തിന്റെ വിലയായ 1,28,57600 രൂപ ജില്ലാ കളക്ടർക്ക്‌ കൈമാറി. 24.360 സെന്റ് സ്ഥലം 18 ഭൂ ഉടമകളുടേതായിരുന്നു. ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാർ മുസ്തഫ കമാൽ കാര്യങ്ങൾ വേഗത്തിൽ ആക്കി. 2021 സെപ്റ്റംബർ മാസത്തിൽ ഡ്രാഫ്റ്റ് ഡിക്ലറേഷൻ ഗസറ്റിൽ പരസ്യം ചെയ്തു. 2021 ഡിസംബറിൽ DDS ജില്ലാ കളക്ടർ അംഗീകരിച്ചു. അവാർഡ് എൻക്വയറി എന്ന ഒരു ചടങ്ങ് 2022 മാർച്ചിൽ പൂർത്തിയാക്കി ഭൂ ഉടമകളായിരുന്ന 18 പേർക്കും പണം കൈമാറി. ഏറ്റെടുത്ത ഭൂമി 2022 ജൂലൈ 26-ാം തീയതി വടക്കേക്കര പഞ്ചായത്തിന് LS തഹസിൽദാർ മുസ്തഫ കമാൽ  വാവക്കാട് വെച്ച് കൈമാറി. ഇനി ചെട്ടിക്കാട് ഭാഗത്ത് കയർ വ്യവസായ സംഘത്തിന്റെ 51/7/1 സർവ്വേ നമ്പറിൽ പെട്ട 13.55 ആർ വസ്തുവിൽ നിന്നും 12.367 സെന്റ് സ്ഥലം അപ്രോച്ച് റോഡിനു വേണ്ടി  ഏറ്റെടുക്കേണ്ടതുണ്ട്. വാലുവേഷൻ നടപടിക്രമങ്ങൾ പറവൂർ താലൂക്ക് തഹസിൽദാർ  പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്. ഇനി ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കി എത്രയും പെട്ടെന്ന് ഹാർബർ എഞ്ചിനീയർക്ക് തീരുമാനം നൽകിയാൽ മാത്രമേ എസ്റ്റിമേറ്റ് എടുക്കാൻ കഴിയൂ. വാവക്കാട് കൊട്ടുവള്ളിക്കാട് പാലത്തിന്റെ എസ്റ്റിമേറ്റും സർവ്വേയും ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. അധികാരികളുടെ ഉദാസീനതകൾ വെടിഞ്ഞ് എത്രയും വേഗം ഭൂമി ഏറ്റെടുക്കൽ പൂർത്തീകരിച്ച് ഭരണാനുമതിക്ക് വിടുന്നതുവരെ കുഞ്ഞിത്തൈയിലെ വയോജനങ്ങളുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുന്നു.
തിങ്കളാഴ്ച നടക്കുന്ന വിശദീകരണ യോഗം ഹ്യൂമൺ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് ടി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സമിതി അംഗം ജോർജ് തച്ചിലകത്ത് അധ്യക്ഷത വഹിക്കും. വയോജന സംഘടന പ്രസിഡണ്ട് എം.എൻ.ദിനകരൻ,ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് ബിജോയ് സ്രാമ്പിക്കൽ,
വി.പി.രാജൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.