All Categories

Uploaded at 1 year ago | Date: 23/04/2023 10:01:54

*മൂല്യവർദ്ധിത ഉൽപന്നങ്ങളുമായി മാഞ്ഞാലിഎക്സ്ട്രാക്സ് എക്സ്പോ2023 ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.*

കരുമാല്ലൂർ: മൂല്യവർദ്ധിത ഉൽപന്നങ്ങളായ കുവ്വ പൊടി, കണ്ണൻ കായ പൊടി, ചക്കപ്പൊടി, ചക്കകുരു പൊടി തുടങ്ങി മാഞ്ഞാലി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മാഞ്ഞാലി എക്സ്ട്രാക്സ് ഉൽപാദിപ്പിക്കുന്ന  ഔഷധ മൂല്യമുള്ള 
എട്ട് ഉൽപന്നങ്ങൾ എറണാകുളം മറൈൻ ഡ്രൈവിലെ സഹകരണ എക്സ്പോ 2023 ൽ വിപണനം തുടങ്ങി.
    തികച്ചും ജൈവരീതിയിൽ കലർപ്പാേ,മായമോ ഇല്ലാതെ ഉദ്പാദിപ്പിക്കുന്ന ഉൽപന്നങ്ങൾ സ്റ്റാളിൽ മിതമായ വിലക്ക് വിൽപന നടത്തുവാനാണ് ഭരണ സമതിയുടെ തീരുമാനം.

മാഞ്ഞാലി ബാങ്കിന് എക്സ്പോ അനുവദിച്ച 204 ആം നമ്പർ സ്റ്റാളിൽ തുടങ്ങിയ വിപണനമേള ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് 
എ എം അലി അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ്
 എ എം അബ്ദുൾ സലാം, സെക്രട്ടറി ടി ബി ദേവദാസ്,ഭരണ സമതി അംഗങ്ങളായ പി എ സക്കീർ, കെ എച്ച് നാസർ, എ എ മുജീബ്, ശ്രുതി, പി ജി ജിബി, വിജിമോൾ തുടങ്ങിയവർ പ്രസംഗിച്ചു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.