All Categories

Uploaded at 1 year ago | Date: 02/05/2022 12:39:02

*മരണ കവിതകൾ* 

 

        ( *നോയൽ രാജ്* ) 

       

       *തുടക്കം* 

 

തട്ടിപ്പും വഞ്ചനയും 

നടത്തി ജീവിച്ചോർക്ക്

മരണം നാശത്തിൻ്റെ

തുടക്കം മാത്രമാകും ... 

 

        *മരണമണി* 

 

അന്യനെ ദ്രോഹിക്കുവാൻ 

മാത്രമായുണരുന്നോൻ

മരണമണി കേട്ടു 

ഞെട്ടിടും ദൈനംദിനം 

 

    *വെൻറിലേറ്റർ* 

 

വെൻ്റിലേറ്ററിലാ -

ണന്ത്യമെന്നാകിൽ 

പാപത്തിൽ പകുതിയും

അവിടെ തീർന്നേ പോകും...

 

        *ഐസിയു* 

 

ഐസിയു തടവറേൽ

തണുത്തു മരിക്കുമ്പോൾ

ചെയ്ത പാപങ്ങളോർത്ത് 

വെറുതെ വിറച്ചിടും.... 

 

       *പ്രാർത്ഥന* 

 

മരണമേ വന്നെന്നെ

പുൽകണേയെന്നാണല്ലോ 

സ്വസ്ഥമായ് ജീവിപ്പവൻ

അന്ത്യത്തിൽ പ്രാർത്ഥിക്കുന്നു

 

         *പെരുമ്പറ* 

 

എനിക്കു മരണമില്ലെ -

ന്നേതു പാപിയും ചൊല്ലും 

ഉള്ളിലോ മരണത്തിൻ

പെരുമ്പറ മുഴങ്ങിടും...

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.