ആരോഗ്യം
മഴക്കാലത്ത് ശ്രദ്ധിക്കാൻ
മനുഷ്യരുടെ സ്വാഭാവികമായ രോഗപ്രതിരോധശേഷിയും ശരീരബലവും ഏറ്റവും കുറയുന്ന കാലമാണ് മഴക്കാലം. ഇവ കൂടാതെ കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ കൊതുക് ഈച്ച മുതലായവ പെരുകുന്നതിലൂടെയും മലിനജലം കുടിക്കുന്നതിലൂടെയും മഴക്കാലത്ത് പകർച്ചവ്യാധികൾ വളരെ കൂടുതലായി കണ്ടുവരുന്നു. ഇവ കൂടാതെ വാത രോഗങ്ങളും മറ്റും വർദ്ധിച്ചും കണ്ടുവരുന്നു. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനായി താഴെപ്പറയുന്ന മാർഗങ്ങൾ ആയുർവേദം അനുശാസിക്കുന്നു.
എളുപ്പം ദഹിക്കുന്നതും കട്ടി കുറഞ്ഞതുമായ ആഹാരം ഉപയോഗിക്കുക. കഞ്ഞി ആവിയിൽ വിയൽ പുഴുങ്ങിയ ആഹാരങ്ങൾ എന്നിവ ശീലമാക്കുക. വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക. കറികൾ ഉണ്ടാക്കുമ്പോൾ കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കുക.വെണ്ണ മാറ്റിയ മോര് പഞ്ച കോലം ചേർത്തോ അല്പം കുരുമുളക് പൊടി ചേർത്തോ ഉപയോഗിക്കുന്നത് ദഹനത്തിന് ഉപകരിക്കും. ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക മുതലായവ അല്പം നെയ്യും ഉ പ്പും ചെർത്തും ഉപയോഗിക്കാം.ചെറുപയർ കറികളും സൂപ്പുകളും മഴക്കാലത്ത് നല്ലതാണ്. മാംസഹാരം, അച്ചാർ, പപ്പടം,ഉഴുന്ന് എന്നിവകളുടെ ഉപയോഗം പരമാവധി കുറയ്ക്കുക തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ജീരകം, ചുക്ക്, മുത്തങ്ങ, മല്ലി, പനികൂർക്കയില, അയമോദകം ഇവയിൽ ഏതെങ്കിലും ഇട്ടു തിളപ്പിക്കാം. മുത്തങ്ങ, ചന്ദനം,ചുക്ക്, ഇരുവേലി,പർപ്പട പുല്ല് എന്നിവ ചേർത്തുണ്ടാക്കിയ ഷഡംഗം
ഉപയോഗിക്കാവുന്നതാണ്. അണു നശീകരണ ശക്തിയുള്ള കൊട്ടം, വയമ്പ്,മഞ്ഞൾ, ആര്യവേപ്പില,മഞ്ഞൾ, വെളുത്തുള്ളി, കുന്തിരിക്കം എന്നിവ പൊടിച്ചത് കൊണ്ടോ അപരാജിത ധൂപ ചൂർണം കൊണ്ടോ വീടും പരിസരവും പുകയ്ക്കുക. അന്തരീക്ഷത്തിലുള്ള രോഗാണുക്കൾ എന്നിവ നശിക്കുന്നതിന് ഉപയോഗപ്രദമാണ്. ലഘുവായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരം മഴക്കാലത്ത് ശീലമാക്കുക. തൈര്, അച്ചാർ,പപ്പടം,ഉഴുന്ന് എന്നിവരുടെ ഉപയോഗം പരമാവധി കുറ കുറക്കുക. അമിതാഹാരം തണുത്തതും പഴകിയതുമായ ആഹാരം ജങ്ക് ഫുഡ് കൃത്രിമ പാനീയങ്ങൾ എന്നിവ ഒഴിവാക്കേണ്ടതാണ് കെട്ടിക്കിടക്കുന്ന മലിന ജലത്തിൽ പുകയില കഷായം തളിക്കുക.
Dr. ദിജി ടി ഡി BAMS, MD(Ayu)
kerala
SHARE THIS ARTICLE