നന്ദ്യാട്ടുകുന്നം ആദർശ വിദ്യാ ഭവൻ സീനിയർ സെക്കന്ററി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു. കുട്ടികൾ കൊണ്ടുവന്ന ഫലവൃക്ഷതൈകൾ സ്കൂൾ പരിസരത്തു പ്രിൻസിപ്പൽ കെ എ രഹന യുടെ നേതൃത്വത്തിൽ നട്ടു. ചടങ്ങിൽ ആദർശ വിദ്യാ ഭവൻ ട്രസ്റ്റ് ചെയർമാൻ ശ്രീ മൊയ്ദീൻ നൈന ഐ ആർ എസ്, മാനേജർ ശ്രീ കെ കെ ഷാജി, സെക്രട്ടറി ശ്രീ ടി എ ശിവശങ്കരൻ, ജോയിന്റ് സെക്രട്ടറി ശ്രീ കെ എസ് ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണത്തെ
കുറിച്ചുള്ള സന്ദേശം കുട്ടികൾക്ക് നൽകി. സീനിയർ വിദ്യാർഥിയായ ആശ്വിൻ വി നായർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
kerala
SHARE THIS ARTICLE