സംഘടനാ ശക്തി വിളിച്ചോതിക്കൊണ്ട് പറവൂരിൻ്റെ മണ്ണിൽ ഈഴവ മഹാസംഗമം നടന്നു.
എസ്.എൻ.ഡി.പി യോഗത്തിൻ്റെ നേതൃത്വത്തിൽ നോർത്ത് പറവൂർ, വൈപ്പിൻ യൂണിയനുകൾക്ക് പരിധിയിലുള്ള ശാഖാ നേതൃത്വ സംഗമം യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ അദ്ധ്യക്ഷതയിൽ സണ്ണി കൺവൻഷൻ സെന്ററിൽ നടന്നു.
യൂണിയൻ ചെയർമാൻ ശ്രീ. സി എൻ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞ മഹാസംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് ശ്രീ.തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണവും യോഗം ദേവസ്വം സെക്രട്ടറി ശ്രീ അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശവും നൽകി. യോഗം കൗൺസിൽ അംഗങ്ങളായ ശ്രീ പച്ചയിൽ സന്ദീപ്, ശ്രീമതി ഷീബ ടീച്ചർ, വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ശ്രീ ടി ജി വിജയൻ, യൂണിയൻ കൺവീനർ ശ്രീ. ഷൈജു മനയ്ക്കപടി എന്നിവർ സംസാരിച്ചു. വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി.ബി.ജോഷി നന്ദി പറഞ്ഞു. മഹാസംഗമത്തിൽ നോർത്ത് പറവൂർ, വൈപ്പിൻ യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം നേതാക്കൾ പങ്കെടുത്തു.
kerala
SHARE THIS ARTICLE