സാഹിത്യ പ്രവർത്തക സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചെറായിൽ ചേർന്ന യോഗത്തിൽ വെച്ച് കവിത ബിജുവിന്റെ " ശർക്കര മിഠായി " എന്ന പുസ്തകത്തിന്റെ പ്രകാശനം കാലടി സംസ്കൃത സർവ്വകലാശാല ചുവർ ചിത്രകലാ വിഭാഗം മേധാവി ഡോ: സാജു തുരുത്തിൽ സാഹിത്യശ്രീ പത്രാധിപർ അജിത് കുമാർ ഗോതുരുത്തിന് നൽകി നിർവഹിച്ചു. സുധർമ്മ കോട്ടുവള്ളിക്കാട് അദ്ധ്യക്ഷത വഹിച്ചു. ഷീജ പള്ളത്ത് പുസ്തകപരിചയം നടത്തി. വിവേകാനന്ദൻ മുനമ്പം ബാബു മുനമ്പം, ബെസി ലാലൻ, Adv. ഉണ്ണികൃഷ്ണൻ, നീണ്ടൂർ വിജയൻ, തേജസ് M.A, ദേവദാസ് ചേന്ദമംഗലം, സുരേഷ് കാനപ്പിള്ളി, ഗിരീഷ് കെടാമംഗലം, സന്തോഷ് M. N, സരിതലക്ഷ്മി, വിശ്വനാഥൻതലപ്പിള്ളി, ഷാധു വി ലാൽ എന്നിവർ പ്രസംഗിച്ചു
kerala
SHARE THIS ARTICLE