*മൂന്നാമത് ഹേമപ്രഭാ കായിക പുരസ്കാരം എടവനക്കാട് കെപിഎം എച്ച്സിലെ എം.ബി ലക്ഷ്മിക്ക്*
നിരവധി കായികതാരങ്ങളെ വാർത്തെടുത്ത ചെറായി എസ്എംഎച്ച് എസിലെ റിട്ടയേഡ് കായികാദ്ധ്യാപികയായ ഹേമപ്രഭാ രവീന്ദ്രൻ്റെ സ്മരണാർഥം നൽകുന്ന കായിക ബഹുമതിയായ മൂന്നാമത് ഹേമപ്രഭാ കായിക പുരസ്‌കാരത്തിന് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസുകാരിയായ എം.ബി ലക്ഷ്മി അര്‍ഹയായി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങില്‍ പുരസ്‌കാര ജേതാവിന് മെഡലും 25000 രൂപയും സമ്മാനിക്കുമെന്ന് ഹേമപ്രഭാ ട്രസ്റ്റ് ഭാരവാഹികളായ നീത രവീന്ദ്രൻ, സുനിത രവീന്ദ്രൻ, മനോജ് രവീന്ദ്രൻ എന്നിവർ അറിയിച്ചു. അത് ലറ്റിക്സിൽ ശ്രദ്ധേയമായ നേട്ടം കൈവരിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളെയാണ് ഈ പുരസ്കാരത്തിന് പരിഗണിക്കുന്നത്.
ദേശീയ മത്സരങ്ങളിലടക്കം സെപക് താക്രോ, ജാവലിന്‍ ത്രോ, ഷോട്പുട്ട്, ഡിസ്‌കസ് ത്രോ എന്നീ ഇനങ്ങളിലാണ് ഈ മിടുക്കി മെഡലുകള്‍ വാരിക്കൂട്ടിയത്. നായരമ്പലം തയ്യെഴുത്ത് മറ്റപ്പിള്ളി വീട്ടില്‍ ബിലോയുടേയും അനിതയുടേയും ഇളയ മകളാണ് എം.ബി ലക്ഷ്മി. പഠനത്തിലും മിടുക്കിയാണ്.
kerala
SHARE THIS ARTICLE