*കെ.സി. മേരി സർവീസിൽ നിന്നു വിരമിച്ചു*
പത്തൊമ്പത് വർഷത്തെ പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിലെ സേവനത്തിനുശേഷം കെ സി മേരി സർവീസിൽ നിന്ന് വിരമിച്ചു. അക്കൗണ്ടൻറ് തസ്തികയിൽ നിന്നാണ് വിരമിച്ചത്.
കോമേഴ്സ് അധ്യാപികയായിരുന്ന മേരി പതിമൂന്ന് വർഷക്കാലം അധ്യാപന രംഗത്തായിരുന്നു. നായരമ്പലം സഹോദരൻ അയ്യപ്പൻ സ്മാരക ട്രസ്റ്റിന്റെ പാരലൽ കോളേജിൽ ആണ് ആദ്യമായി ജോലി ചെയ്തത്. പിന്നീട് ഞാറക്കൽ മേരി മാതാ കോളേജ് ഞാറക്കൽ, ടാലൻറ് നായരമ്പലം .
തുടർന്ന് ഗസ്റ്റ് ലക്ചററായി
എടവനക്കാട് എച്ച് ഐ എച്ച് എസ് എസ് , സാന്താക്രൂസ് എച്ച് എസ് എസ് ഓച്ചന്തുരുത്ത്, കാസർഗോഡ് കോട്ടപ്പുറം ഗവൺമെൻറ് എച്ച് എസ് എസ്, എറണാകുളം സെൻറ് തെരേസാസ് എച്ച് എസ് എസ് എന്നിവിടങ്ങളിൽ ജോലി ചെയ്തു.
സെൻറ് തെരേസാസിൽ അദ്ധ്യാപികയായിരിക്കുന്ന സമയത്താണ് പള്ളിപ്പുറം സർവീസ് സഹകരണ ബാങ്കിൽ നിയമം ലഭിക്കുന്നതും അവിടേക്ക് എത്തുന്നതും.
ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന സമുചിതമായ യാത്രയയപ്പ് സമ്മേളനത്തിൽ പ്രസിഡൻറ് അഡ്വക്കേറ്റ് കെ വി എബ്രഹാം അധ്യക്ഷത വഹിച്ചു.
ഷീല അപ്പുക്കുട്ടൻ, ഗംഗ സുനിൽകുമാർ, ഷീബ കെ.ബി, കെ പി അനീഷ്,
ഷീബ സാമുവൽ, ടി.ടി. മിനി, പി ബി മോട്ടി, കെ സി സുരേഷ് ,
എം എ ആശാദേവി, വി ആർ നോയൽ രാജ് തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സെക്രട്ടറി കെ.എസ്. അജയകുമാർ സ്വാഗതവും അസി.സെക്രട്ടറി കെ.ബി ലിസ്സി നന്ദിയും രേഖപ്പെടുത്തി.
അധ്യാപികയായിരുന്ന മേരി ബാങ്ക് സേവനത്തിനു ശേഷം വീണ്ടും അധ്യാപന രംഗത്തേക്ക് പ്രവേശിക്കണം എന്നുള്ള ആഗ്രഹമാണ് ആശംസകൾ നേർന്നവർ പങ്കു വച്ചത്.
ഈ ഊർജ്ജമുൾക്കൊണ്ട് തുടർന്നും അധ്യാപികയാകാനുള്ള ആഗ്രഹത്തോടെയാണ് മേരി വേദിവിട്ടത്.
kerala
SHARE THIS ARTICLE