All Categories

Uploaded at 11 months ago | Date: 18/05/2023 09:21:46

 
എസ് ഡി പി ഐ പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും 

നോർത്ത് പറവൂർ - സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പറവൂർ മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മെയ് 
19 വെള്ളിയാഴ്ച നടക്കും. കോടതിക്ക് സമീപമുള്ള തലക്കാട്ട് ബിൽഡിങ്ങിൽ ആണ് ഓഫീസ്. 

അന്നു വൈകിട്ട്  പറവൂർ മിനിസിവിൽ സ്റ്റേഷന് മുന്നിൽ നടക്കുന്ന പൊതുസമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനംചെയ്യും. പറവൂർ മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ് അധ്യക്ഷത വഹിക്കും 

എറണാകുളം ജില്ലാ വൈസ് പ്രസിഡൻറ് ഷമീർ മാഞ്ഞാലി, ജില്ലാ കമ്മിറ്റി അംഗം സി എസ് ഷാനവാസ്, സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ പറവൂർ ഏരിയ പ്രസിഡൻറ് സംജാത് ബഷീർ, വിമൻ ഇന്ത്യ മൂവ്മെൻറ് പറവൂർ മണ്ഡലം പ്രസിഡൻറ് ഫിദ സിയാദ് എന്നിവർ സംസാരിക്കും. 

തുടർന്ന് മണ്ഡലം കമ്മിറ്റി ഓഫീസിലേക്ക് നടത്തുന്ന റാലിയിലും ഓഫീസ് ഉദ്ഘാടന ചടങ്ങിലും എസ്ഡിപിഐ സംസ്ഥാന ഉപാധ്യക്ഷ 
കെ കെ റൈഹാനത്ത് ടീച്ചർ, സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, സംസ്ഥാന സമിതി അംഗം വി എം ഫൈസൽ, വിമൻ ഇന്ത്യ മൂവ്മെൻറ് സംസ്ഥാന പ്രസിഡണ്ട് സുനിത നിസാർ , സംസ്ഥാന ജനറൽ സെക്രട്ടറി ഇർഷാന ടീച്ചർ ,ജില്ല സെക്രട്ടറി ഫാത്തിമ അജ്മൽ ,സോഷ്യൽ ഡെമോക്രാറ്റിക് ട്രേഡ് യൂണിയൻ ജില്ലാകമ്മിറ്റി അംഗം യാക്കൂബ് സുൽത്താൻ എന്നിവർ സംബന്ധിക്കും.
 മണ്ഡലം സെക്രട്ടറി സുധീർ അത്താണി സ്വാഗതവും ട്രഷറർ എൻ എസ് അബ്ദുള്ള നന്ദിയും രേഖപ്പെടുത്തും. 

പറവൂർ താലൂക്ക് പ്രസ് ക്ലബ്ബ് ഓഫീസിൽ  നടത്തിയ വാർത്താസമ്മേളനത്തിൽ 
മണ്ഡലം പ്രസിഡണ്ട് നിസാർ അഹമ്മദ്,വൈസ് പ്രസിഡൻറ് മുഹമ്മദ് ത്വാഹിർ ,   ട്രഷറർ എൻ എസ് അബ്ദുള്ള , കമ്മിറ്റിയംഗം കബീർ എം എ എന്നിവർ സംബന്ധിച്ചു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.