All Categories

Uploaded at 11 months ago | Date: 04/05/2023 20:26:37

തിരുവനന്തപുരം-

സെൻട്രൽ പബ്ലിക് ലൈബ്രറിയിൽ നടന്നുവരുന്ന സമ്മർ ക്യാമ്പിനോട് അനുബന്ധിച്ചു ഇന്ത്യൻ അഗ്രികൾച്ചറൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കൃഷിയും വിദ്യാർത്ഥികളും എന്ന വിഷയം അവതരിപ്പിച്ചു അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ സുരേഷ് മുതുകുളം കുട്ടികളുമായി സംവദിക്കുന്നു.

 അടുക്കളത്തോട്ടം എങ്ങനെ തയ്യാറാക്കാം എന്ന് ശ്രീ കെ പി സായ്രാജ് ക്ലാസ്സെടുത്തു. അസോസിയേഷൻ സെക്രട്ടറി ശ്രീ എസ് വിജയകുമാർ, ജോയിന്റ് സെക്രട്ടറി അഡ്വ എസ് കെ സുരേഷ് എന്നിവർ പങ്കെടുത്തു. കവികളായ മടവൂർ സുരേന്ദ്രൻ, മടവൂർ രാധാകൃഷ്ണൻ എന്നിവർ കൃഷി പാട്ടുകൾ ആലപിച്ചു. ഡെപ്യൂട്ടി ലൈബ്രറേറിയൻ ശ്രീ അശോകൻ പുതുപ്പാടി അധ്യക്ഷത വഹിച്ചു . 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.