All Categories

Uploaded at 2 years ago | Date: 28/04/2023 10:31:40

മതിലകം

എമ്മാട്  ടി.ആർ. അയ്യപ്പൻ മാസ്റ്റർ സ്മാരക വായശാലയുടെ പതിനൊന്നാം വാർഷികം ഗ്രാമോത്സവമായി മെയ് 30-ന് എമ്മാട് യു.പി സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് 5 മുതൽ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, വിവിധ മേഖലകളിലെ പ്രതിഭകളായ രാജേഷ് ഇരുളം, കെ.ബി. ലിഷ, ബിജു ഐനിക്കൽ, ഒ.എം.ഉണ്ണിക്കണ്ണൻ, സംസ്ഥാന-ജില്ല-ഉപജില്ലസ്കൂൾ കലോത്സവങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയ ആഷ്മി സുനിൽ, നജിയ നസ്റിൻ, അമീന ഫാത്തിമ, ശ്രീലക്ഷ്മി കെ.പി., ജയലക്ഷ്മി പി.ആർ, ആൻ പി.എ, ദിയ പാർവ്വതി എന്നിവരെ ആദരിക്കലും നടക്കും.
ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ പരിപാടികൾ ഉദ്ഘാടനം ചെയ്യും.
തുടർന്ന് വായനശാല അവതരിപ്പിക്കുന്ന പി.എസ്. റഫീഖ് രചിച്ച് പ്രസിൻ കെ. പോണത്ത് സംവിധാനം ചെയ്ത " ചില നേരങ്ങളിൽ ഗോപാലൻ " എന്ന നാടകം രംഗത്തവതരിപ്പിക്കും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.