All Categories

Uploaded at 11 months ago | Date: 28/04/2023 09:55:16


പറവൂർ

വഴിക്കുളങ്ങര -അത്താണി റസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും ഏപ്രിൽ 28 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ രംഗനാഥ് ഓഡിറ്റോറിയത്തിൽ നടക്കും.

കുമാരി അനവദ്യയുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ എ കെ സുകുമാരപിള്ള അധ്യക്ഷത വഹിക്കും. 
മുനിസിപ്പൽ ചെയർ പേഴ്സൺ പ്രഭാവതി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.  വിദ്യാധരൻ പി മേനോൻ റിപ്പോർട്ടും വരവുചെലവു കണക്കുകളും അവതരിപ്പിക്കും.
ആശംസകൾ അർപ്പിച്ചുകൊണ്ട് പത്തൊമ്പതാം വാർഡ് കൗൺസിലർ വനജ ശശികുമാർ , പതിനെട്ടാം വാർഡ് കൗൺസിലർ ആശാ മുരളി എന്നിവർ സംസാരിക്കും.

എൻ കെ മുരളീധരൻ സ്വാഗതവും എസ് അനിൽകുമാർ നന്ദിയും രേഖപ്പെടുത്തും.

തുടർന്ന്  കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ ഉണ്ടായിരിക്കും.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.