All Categories

Uploaded at 1 hour ago | Date: 18/09/2025 10:43:48

വിശ്വകർമ്മ ദിനാചരണവും ശോഭാ യാത്രയും നടത്തി

പറവൂർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ വർണശമ്പളമായ ശോഭായാത്രയിലും പൊതുസമ്മേളനത്തിലും ആയിരങ്ങൾ പങ്കെടുത്തു. മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പൊതു സമ്മേളനം എ കെ വി എം എസ് എറണാകുളം ജില്ലാ പ്രസിഡൻ്റ് കെ ആർ ശശി ഉദ്ഘാടനം ചെയ്തു. പറവൂർ താലൂക്ക് യൂണിയൻ വർക്കിംഗ് പ്രസിഡൻ്റ് പി കെ വിജയൻ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്സൺ ബീന ശശിധരൻ വിദ്യാഭ്യാസ അവാർഡ് ദാനവും, ബിജെപി എറണാകുളം നോർത്ത് ജില്ലാ പ്രസിഡൻ്റ് എം എ ബ്രഹ്മരാജ് ശോഭായാത്രയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശാഖകൾക്കുള്ള പുരസ്കാരവും വിതരണം ചെയ്തു. 
സംസ്ഥാന കൗൺസിൽ അംഗം ടി എ അരവിന്ദാക്ഷൻ, താലൂക്ക് സെക്രട്ടറി ലിജി മോൾ, താലൂക്ക് ട്രഷറർ എ ഡി മുരളി, പറവൂർ ടൗൺ ശാഖ പ്രസിഡൻ്റ് ടി കെ വിജയൻ, പറവൂർ താലൂക്ക് യൂണിയൻ സെക്രട്ടറി എൻ പി വിശ്വനാഥൻ, പ്രോഗ്രാം കൺവീനർ ഐ വി ജഗദീഷ് തുടങ്ങിയവർ പ്രസംഗിച്ചു. റാലിയിൽ കരുമാലൂർ ശാഖ ഒന്നാം സ്ഥാനവും, വയൽക്കര ശാഖ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.