All Categories

Uploaded at 3 years ago | Date: 02/11/2021 19:37:31

പറവൂർ

 

   ആയുർവ്വേദ ദിനാചരണത്തിൻ്റെ ഭാഗമായി പോഷൻ അഭിയാൻ എന്ന പേരിൽ രാജ്യമെങ്ങും ആഘോഷിക്കുന്ന നവംബർ 2 ന്  നല്ല ആഹാര ശീലങ്ങളെക്കുറിച്ച് ഡോ.വിനോബ പെരുമ്പടന്ന ശാന്തിതീരം അന്തേവാസികൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി. ശാന്തിതീരത്തിലെ ശാരീരിക മാനസ്സിക അവശതകൾ അനുഭവിക്കുന്നവരെ പരിശോധിച്ച്‌ ആവശ്യമായ മരുന്നുകളും ഉപദേശങ്ങളും നൽകി.

          ആയുർവ്വേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ പറവുർ താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്യാമ്പിന് ഡോ. ജനാർദ്ദനൻ , ഡോ. ലീന , ഡോ. രഞ്ജിത്ത് , ഡോ. തമ്പി , ഡോ.വിനോബ , ഡോ. ബിനോയ്, ഡോ. രവി നാരായണകുമാർ, ഡോ.രേഷ്മ. ഡോ. കീർത്തി എന്നിവർ നേതൃത്വം നൽകി.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.